ന്യൂഡല്‍ഹി∙ ഫെബ്രുവരി ഒന്നുമുതൽ വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 91.5 രൂപ കുറവ് വരുത്തി എണ്ണക്കമ്പനികൾ. ഇതോടെ, ഡല്‍ഹിയില്‍ 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1,907 രൂപയായി. ഡിസംബറിൽ ഇത് 2,101 രൂപയായി ഉയർത്തിയിരുന്നു.
കേന്ദ്രമന്ത്രിയുടെ ബജറ്റ് അവതരണം തുടങ്ങുന്നതിനു മുൻപായിരുന്നു എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറിന്റെ വില കുറച്ചത്.
മുംബൈയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 91.5 രൂപ കുറഞ്ഞതോടെ 1,857 രൂപയാകും. ചെന്നൈയിൽ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് 50.5 രൂപ കുറച്ചതോടെ വില 2,080.5 രൂപയായി.
അതേസമയം, ഒക്‌ടോബർ മുതൽ, സബ്‌സിഡിയില്ലാത്ത ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഡല്‍ഹിയില്‍ സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം ഇന്‍ഡെയ്ന്‍ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില 899.50 രൂപയും കൊല്‍ക്കത്തയില്‍ 926 രൂപയുമാണ്.