'വായില്‍ റാം, ഹൃദയത്തില്‍ നാഥുറാം, കൈയ്യില്‍ പൂക്കള്‍, കക്ഷത്ത് കത്തി'- കപട ഗാന്ധിസ്‌നേഹത്തിനെതിരെ ഒളിയമ്പെയ്ത് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: രക്തസാക്ഷി ദിനത്തില്‍ ഗാന്ധി പ്രതിമയിലും രാജ്ഘട്ടിലും പുഷ്പാര്‍ച്ചന നടത്തി 'ഗാന്ധി സ്‌നേഹം' പ്രകടിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷമായ പരിഹാസവുമായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. അനുയായികളെ കൊണ്ട് ഗോഡ്‌സെ സിന്ദാബാദ് വിളിപ്പിക്കുന്നവരാണ് ഈ നേതാക്കളെന്നാണ് അദ്ദേഹത്തിന്റെ പരോക്ഷ പരിഹാസം.
'ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ നിരവധി ഭക്തര്‍ 'ഗോഡ്‌സെ സിന്ദാബാദ്' ഹാഷ്ടാഗ് ട്വീറ്റ് ചെയ്യുന്നു. അവരുടെ നേതാക്കള്‍ മഹാത്മാവിന് അധരസേവനം നല്‍കുമ്പോഴാണിത്. വായില്‍ റാം, ഹൃദയത്തില്‍ നാഥുറാം! കൈയ്യില്‍ പൂക്കള്‍, കക്ഷത്ത് കത്തി!' അദ്ദേഹം ട്വീറ്റ് ചെയ്തു.
On Gandhiji's martyrdom day, many Bhakts are tweeting a hashtag of Godse zindabad. Even while their leaders pay lip service to the Mahatma! मुंह में राम, दिल में नाथूराम! हाथ में फूल, बगल में छुरी!
— Prashant Bhushan (@pbhushan1) January 30, 2021
ലോകം ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കുമ്പോള്‍ ഇന്ത്യയില്‍ 'നാഥുറാം ഗോഡ്‌സെ' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിങ്ങിലെത്തിയിരിക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ മതഭ്രാന്തന്‍ നാഥുറാം വിനായക് ഗോഡ്‌സേക്ക് നന്ദി പറഞ്ഞ് സംഘ്പരിവാര്‍ അനുകൂലികള്‍ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളാണ് ഇതിന് കാരണം.
ഗോഡ്‌സെ ധീരനായിരുന്നു, വലിയ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു, പാപിയായ ഒരു ആത്മാവിന് മോചനം കൊടുത്ത മഹാനാണ് ഗോഡ്‌സെ, ഗാന്ധി വിഭജനത്തിന്റെ സമയത്ത് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നു, എന്നാല്‍ ഗോഡ്‌സെ ഒരു രാജ്യദ്രാഹിയെ മാത്രമാണ് കൊന്നത് തുടങ്ങി വിദ്വേഷവും വെറുപ്പും അനാദരവും വമിക്കുന്നതാണ് ട്വീറ്റുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."