HOME
DETAILS

സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരം

  
backup
January 31 2021 | 03:01 AM

article-by-ramesh-chennithala


കേരളം അതിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് തൊട്ടുമുന്നില്‍. എല്ലാം ശരിയാക്കുമെന്ന മോഹന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ എന്തൊക്കെയാണ് ഈ അഞ്ചു വര്‍ഷവും കാട്ടിക്കൂട്ടിയത്. സംസ്ഥാനത്തിന്റെ സമസ്ത മേഖലകളേയും അക്ഷരാര്‍ഥത്തില്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു എന്നു മാത്രമല്ല ഏറ്റവും ഒടുവില്‍ സമൂഹത്തില്‍ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ പാകുകയും ചെയ്യുന്നു. ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ഹീന പ്രവൃത്തികളാണ് ഈ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടന്നത്. ഭരണസിരാകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്യദ്രോഹപരമായ സ്വര്‍ണക്കടത്തുകാരുടെ താവളമായി മാറുമെന്നോ മുഖ്യമന്ത്രിയുടെ സര്‍വശക്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്തിന് അകത്താവുമെന്നോ നമുക്ക് സ്വപ്നത്തിലെങ്കിലും സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നോ? ഭരണഘടനാ പദവി വഹിക്കുന്ന മറ്റൊരു പ്രമാണി ഡോളര്‍ കടത്തില്‍ കുരുക്കിലാവുമെന്നും നാം കരുതിയതാണോ? ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നു കച്ചവടത്തിന് പിടിയിലാവുമെന്നും നാം കരുതിയോ? പക്ഷേ ഇവയെല്ലാം ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നു.

ഡിസ്റ്റിലറി, ബ്രൂവറിയില്‍
തുടങ്ങിയ അഴിമതി പരമ്പര


ശാസ്ത്രീയമായി അഴിമതി നടത്തിയ സര്‍ക്കാരാണിത്. ഭരണ മുന്നണിയോ മന്ത്രിസഭയോ അറിയാതെ അതീവ രഹസ്യമായി സംസ്ഥാനത്ത് പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കാന്‍ അനുമതി നല്‍കിയതില്‍ തുടങ്ങുന്നു ആ അഴിമതിക്കഥകള്‍. നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയ ആ നീക്കം പ്രതിപക്ഷം പൊളിച്ചെങ്കിലും അഴിമതി നടത്താന്‍ ഏതറ്റം വരെ പോകാനും തങ്ങള്‍ക്ക് കൂസലില്ലെന്ന സൂചനയാണ് അത് നല്‍കിയത്. ഈ കൂസലില്ലായ്മയാണ് ഭരണഘടനയെപ്പോലും അട്ടിമറിച്ചുള്ള കൂറ്റന്‍ അഴിമതികളിലേക്ക് നീങ്ങാന്‍ ഇടതുസര്‍ക്കാരിന് പ്രാപ്തി നല്‍കിയത്. സ്പ്രിംഗ്ലര്‍ ഇടപാട് തന്നെ മികച്ച ഉദാഹരണം. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ജനങ്ങള്‍ ഭയചകിതരായി വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അതുതന്നെ അവസരമെന്ന മട്ടില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് മറിച്ചുവില്‍ക്കാന്‍ നടത്തിയ ഹീനശ്രമമായിരുന്നു അത്. പ്രതിപക്ഷം അത് പുറത്തുകൊണ്ടുവന്നതോടെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകളും പ്രതിപക്ഷ നേതാവിനെതിരേ നടത്തിയ വ്യക്തിഹത്യാ ശ്രമങ്ങളും തേജോവധശ്രമങ്ങളും കേരളം മറന്നിട്ടില്ല. കോടികളുടെ ആ തട്ടിപ്പ് തുടര്‍ന്നുകൊണ്ടുപോകാന്‍ പൊതുഖജനാവില്‍ നിന്ന് വന്‍തുക എടുത്ത് കോടതിയില്‍ അഭിഭാഷകരെ അണിനിരത്തിയില്ലേ. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ തന്നെ നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിവച്ചു. ഒരു വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാ പ്രകാരമുള്ള നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും കരാര്‍ സുതാര്യമായിരുന്നില്ലെന്നും സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുകയാണെന്നുമാണ് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തത്.

പി.എസ്.സിയെ നോക്കുകുത്തിയാക്കി
പിന്‍വാതില്‍ നിയമനം


ലക്ഷക്കണക്കിന് യുവാക്കള്‍ ജോലിക്കായി കാത്തിരിക്കുമ്പോള്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ വച്ച സര്‍ക്കാരാണിത്. സെക്രട്ടേറിയറ്റില്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ പി.ഡബ്ല്യു.സിയുടെ ഓഫിസ് പോലും ആരംഭിക്കാന്‍ തീരുമാനിച്ച സര്‍ക്കാരാണിത്. കൊവിഡ് കാലത്ത് നിയമനങ്ങള്‍ നടക്കാതെ നൂറിലേറെ പി.എസ്.സി ലിസ്റ്റുകളാണ് റദ്ദാക്കപ്പെട്ടത്. രാത്രി പകലാക്കി ഉറക്കമിളച്ച് പഠിച്ച് റാങ്ക് ലിസ്റ്റുകളില്‍ എത്തിയവര്‍ കണ്ണീരും കയ്യുമായി തെരുവുകളില്‍ അലയുകയും ആത്മഹത്യ ചെയ്യുകയും ചെയ്തപ്പോള്‍ സ്വപ്നാ സുരേഷിനെപ്പോലുള്ളവര്‍ യോഗ്യതയൊന്നുമില്ലാതെ സര്‍ക്കാര്‍ സര്‍വിസില്‍ വന്‍ശമ്പളത്തില്‍ കയറിപ്പറ്റി. ഒരു ലക്ഷത്തി പതിനേഴായിരം താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയെന്നാണ് വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയത്. പിന്‍വാതില്‍ നിയമനം എത്ര വ്യാപകമാണ് എന്ന് ഇത് കാണിക്കുന്നു.

പൂര്‍ണ സ്തംഭനത്തില്‍
വികസന രംഗം


വികസന രംഗത്ത് പൂര്‍ണമായ സ്തംഭനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും അനുഭവപ്പെട്ടത്. ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പണി പൂര്‍ത്തിയാക്കിയ ഒരൊറ്റ വന്‍കിട പദ്ധതിയില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും പണി ഏതാണ്ട് പൂര്‍ത്തിയാക്കുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നടത്തി ഞെളിയുക മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തത്. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം മുതല്‍ ഈയിടെ കൊട്ടുംകുരവയുമായി ഉദ്ഘാടനം ചെയ്ത കൊച്ചിയിലെ മേല്‍പാലങ്ങളും ആലപ്പുഴ ബൈപ്പാസും വരെയുള്ളവയുടെ കഥ അതാണ്. യു.ഡി.എഫ് സമയത്ത് കുതിച്ചു പാഞ്ഞിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കേരളത്തിന്റെ ചിരകാല സ്വപ്നമായ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകേണ്ട സമയവും കഴിഞ്ഞ് ഒരു വര്‍ഷമായി. ഇനി എന്ന് അത് പൂര്‍ത്തിയാവുമെന്ന് ആര്‍ക്കുമറിയില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളെയും ഈ സര്‍ക്കാര്‍ അട്ടിമറിച്ചു.
ഗെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതാണ് വന്‍ നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പ്രതിപക്ഷത്തായിരിക്കെ ഗെയില്‍ പദ്ധതി അട്ടിമറിക്കാന്‍ രൂക്ഷമായ സമരം അഴിച്ചുവിട്ടവരായിരുന്നു സി.പി.എമ്മും ഇടതു മുന്നണിയും. ഭൂമിക്കടിയില്‍ കുഴിച്ചിടുന്നത് ബോംബാണെന്ന് പ്രചരിപ്പിച്ചത് ആരാണ്? ഭരണപക്ഷത്തു വന്നപ്പോള്‍ സി.പി.എമ്മിന്റെ തടസം സി.പി.എം തന്നെ എടുത്തുമാറ്റിയെന്നേയുള്ളൂ. വികസന രംഗത്ത് മുരടിപ്പായിരുന്നെങ്കിലും പി.ആര്‍ ഏജന്‍സികളുടെ സഹായത്തോടെയുള്ള വന്‍പ്രചാരണ കോലാഹലത്തിലൂടെ വികസന രംഗത്ത് തങ്ങളെന്തോ ചെയ്തു എന്ന പുകപടലം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവുമോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്.

വാഗ്ദാന ലംഘനങ്ങളുടെ
ഘോഷയാത്ര


വാഗ്ദാനലംഘനങ്ങളുടെ ഘോഷയാത്രയാണ് ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ഓരോ ബജറ്റിലും ആയിരക്കണക്കിന് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. അവ ഒന്നും നടപ്പാക്കിയില്ല. 3000 കോടിയുടെ തീരദേശപാക്കേജ്, 5000 കോടിയുടെ ഇടുക്കി പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്, 20,000 കോടിയുടെ കൊവിഡ് പാക്കേജ്, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ, ഗള്‍ഫില്‍ പ്രൊഫഷണല്‍ കോളജ്, ഇതരസംസ്ഥാനങ്ങളില്‍ കശുമാവ് തോട്ടം, കടലില്‍നിന്ന് പ്ലാസ്റ്റിക്ക് കൊണ്ടുവന്ന് ഡീസലുണ്ടാക്കുക, കടലില്‍നിന്ന് മണല്‍ വാരുക, വ്യവസായ ഇടനാഴികള്‍... ഈ പ്രഖ്യാപനങ്ങളെല്ലാം ചാപിള്ളകളായി.
വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ എന്ന പേരില്‍ മുഖ്യമന്ത്രിയും സംഘവും 27 വിദേശ രാജ്യങ്ങള്‍ ചുറ്റിയടിച്ചു. ലക്ഷക്കണക്കിന് കോടിയുടെ വ്യവസായങ്ങള്‍ വരുന്നു എന്നല്ലേ പ്രഖ്യാപിച്ചത്. എന്തെങ്കിലും വന്നോ? ജപ്പാനില്‍ നിന്ന് 200 കോടിയുടെ നിക്ഷേപം വരുന്നു എന്നാണ് അന്ന് പറഞ്ഞത്. അത് എവിടെ? തോഷിബയുമായി ചേര്‍ന്ന് ബാറ്ററി നിര്‍മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഒന്നും നടന്നില്ല.

എവിടെ പുതിയ കേരളം?


2018 ല്‍ മഹാപ്രളയം സംസ്ഥാനത്തെ വിഴുങ്ങിയപ്പോള്‍ കേരളത്തെ പഴയ നിലയിലാക്കുമെന്നല്ല പുതിയ കേരളം സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ചര്‍ച്ചകളില്‍ മാത്രമായി കേരള പുനര്‍നിര്‍മാണം ഒതുങ്ങി. റീബില്‍ഡ് കേരളയ്ക്കായി കഴിഞ്ഞ ബജറ്റുകളില്‍ ആയിരം കോടി വീതം വകയിരുത്തിയെങ്കിലും ഒരു പൈസ ചെലവാക്കിയില്ല. ലോക ബാങ്കില്‍ നിന്ന് കിട്ടിയ ലോണും മറ്റു കാര്യങ്ങള്‍ക്ക് ധൂര്‍ത്തടിച്ചു.
വ്യവസായ രംഗത്ത് വളര്‍ച്ച, കാര്‍ഷികരംഗത്ത് കുതിച്ചുചാട്ടം എന്നൊക്കെയാണ് ഈ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ തന്നെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സി.എ.ജി റിപ്പോര്‍ട്ടും നേരെ തിരിച്ചുള്ള ചിത്രമാണ് നല്‍കുന്നത്. 2019- 20 ല്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനമായി കുത്തനെ ഇടിഞ്ഞു എന്നാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്. വ്യവസായ വളര്‍ച്ച 6.23 ല്‍ നിന്ന് 2.73 ആയി ചുരുങ്ങി. ബജറ്റുകളില്‍ പ്രഖ്യാപിക്കുന്ന ഭൂരിഭാഗം പദ്ധതികളും നടപ്പാക്കുന്നില്ലെന്ന സി.എ.ജി റിപ്പോര്‍ട്ടിലും പറയുന്നു.

വര്‍ഗീയത ഇളക്കിവിടുന്നു


ഇപ്പോള്‍ പച്ചയായ വര്‍ഗീയത പറഞ്ഞ് കേരളീയരെ ഭിന്നിപ്പിച്ച് ജയിക്കാനാവുമോ എന്നാണ് ഇടതുമുന്നണി നോക്കുന്നത്. മുസ്‌ലിം ലീഗിനെ വര്‍ഗീയച്ചുവയോടെ ആക്രമിക്കുന്നതിന്റെ ഉദ്ദേശ്യം കേരളീയര്‍ക്ക് മനസിലാവും. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഈ നീക്കം അപകടകരമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ സ്വരമാണ്.
പിണറായി സര്‍ക്കാര്‍ കേരളത്തിന് ബാദ്ധ്യതയും ആപത്തുമായി മാറിയിരിക്കുന്നു. ഈ ദുര്‍ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച് ഐശ്വര്യപൂര്‍ണമായ കേരളം കെട്ടിപ്പടുക്കുന്നതിനു വഴിയൊരുക്കുന്നതിനുള്ള യാത്രയാണ് യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കാസര്‍കോട്ട് നിന്ന് ആരംഭിക്കുന്നത്. കേരളത്തിന്റെ മനസിനെ തൊട്ടുണര്‍ത്തി ഫെബ്രുവരി 22ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ കേരളത്തിന്റെ മോചനത്തിനുള്ള കാഹളമായി അത് മാറും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago