HOME
DETAILS
MAL
പൊടി
backup
January 31 2021 | 04:01 AM
രാഷ്ട്രപതി ഭവനില്‍ നിന്ന് ഡല്‍ഹി ഗേറ്റിലേക്കുള്ള ഇന്ത്യയിലെ വി.വി.ഐ.പികളുടെ വിഹാരപാതയാണിത്. വര പോലെ കാണുന്ന ആര്‍ച്ച് ഇന്ത്യാ ഗേറ്റിന്റെ തലപ്പാവാണ്. നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും പാര്‍ലമെന്റ് ബില്‍ഡിങ്ങും അടങ്ങുന്ന ഭരണസിരാകേന്ദ്രങ്ങളുള്ള ഹോട്ട്‌സ്‌പോട്ട്. മഞ്ഞും പൊടിയും തീര്‍ത്ത കാഴ്ചയില്ലായ്മയുടേതാണ് ചിത്രം. അതായത് പരിസര മലിനീകരണത്തിന്റെ തോത് അളക്കാന്‍ ഭരണചക്രം വലിക്കുന്നവര്‍ക്ക് എങ്ങോട്ടും പോവേണ്ടതില്ലെന്ന്. മുറ്റത്തിറങ്ങി തല നിവര്‍ത്തി നോക്കിയാല്‍ മതി ഒരു രാജ്യം മാഞ്ഞ് ഇല്ലാതാവുന്ന കാഴ്ച കാണാന്‍
പുക
സജീവ അഗ്നിപര്‍വതങ്ങളുടെ കൂടി നാടാണ് ഇന്തോനേഷ്യ. അതായത് ലോകത്തെ ഏറ്റവും അധികം അഗ്നിപര്‍വതങ്ങളുള്ള, തലക്ക് മീതെ തീതുപ്പാന്‍ വേണ്ടി പുകഞ്ഞുകൊണ്ടിരിക്കുന്ന, നാടിനെ മുഴുവന്‍ വിഴുങ്ങാന്‍ ലാവ ഉള്ളില്‍ ഒളിപ്പിച്ച, ലോകത്തിലെ ഏറ്റവുമധികം ദ്വീപുകള്‍ ഉള്‍കൊള്ളുന്ന രാഷ്ട്രം. യോഗ്യകര്‍ത്തയിലെ പുകഞ്ഞുകൊണ്ടിരിക്കുന്ന മേര്‍പ്പായ് അഗ്നിപര്‍വതമാണ് ചിത്രത്തില്‍.
വെള്ളം
സഞ്ചാരികളുടെ മാത്രം സ്വര്‍ഗമാണ് കശ്മീര്‍. സഞ്ചാരികളുടെ മാത്രം സ്വര്‍ഗം. തദ്ദേശീയര്‍ക്കിത് നരകമാണ്. ഭരണകൂട കരിനിയമങ്ങളുടെ ആമപ്പൂട്ടിനിടയില്‍ കിടന്ന് ഒന്ന് ശബ്ദമുയര്‍ത്താന്‍ പോലുമാവാത്ത ജനതയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് മേല്‍ ഈ മഞ്ഞിന്റെ മൂടുപടമെല്ലാം നിസാരം. പീര്‍പാഞ്ചല്‍ മലനിരയുടെ താഴ്‌വാരത്തിലുടെ ഝലം നദിയുടെ സമാന്തര വഴികളിലൂടെ ഒരിറ്റ് വെള്ളം തേടിയിറങ്ങിയ കശ്മീരി സ്ത്രീയുടെതാണ് ചിത്രം.
വേഗം
തീപ്പെട്ടിക്കൊള്ളി പോലെ അടുക്കിവച്ചരിക്കുന്നത് ബുള്ളറ്റ് ട്രെയിനുകളാണ്. എവിടെ എന്ന ചോദ്യം അത്ര പ്രസക്തമല്ലാത്ത ചിത്രം. ബുള്ളറ്റ് ട്രെയിന്‍ പോലെ ചൈനയുടെ സാങ്കേതിക വികാസം ശരവേഗത്തിലാണ്. മറ്റുള്ള രാജ്യങ്ങള്‍ കണ്ണെറിയുമ്പോഴേക്കും കണ്‍മറഞ്ഞു പോകുന്നത്ര വേഗതയില്‍ അവര്‍ കുതിക്കുകയാണ്. കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലേക്ക് പോവാനുള്ള ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് അണുവിമുക്തമാക്കല്‍ പ്രക്രിയക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകളുടെ ആകാശ ദൃശ്യമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."