HOME
DETAILS
MAL
ദിലീപിന്റെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ കോടതിക്ക് കൈമാറി
backup
February 02 2022 | 10:02 AM
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപ് അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള പാറ്റേണുകള്‍ കോടതിക്ക് നല്കി.
അഭിഭാഷകര്‍ മുഖേനയാണ് പ്രതികള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ പാറ്റേണുകള്‍ സമര്‍പ്പിച്ചത്. അതേസമയം പ്രതികള്‍ സമര്‍പ്പിച്ച ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നല്കി.
ബുധനാഴ്ച രാവിലെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന് ആലുവ മജിസ്ട്രേറ്റ് കോടതിയിലെത്തി അപേക്ഷ നല്‍കിയത്.അന്വേഷണ സംഘത്തലവനായ എസ്.പി മോഹനചന്ദ്രനാണ് കോടതി ചേംബറിലെത്തി അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."