യോഗി ആദിത്യനാഥിന്റെ വരുമാനം കുതിച്ചുയർന്നു സ്വന്തമായുള്ളത് 1.54 കോടിയുടെ സ്വത്തുക്കൾ, 1.8 ലക്ഷം രൂപയുടെ തോക്കുകൾ
ഗൊരഖ്പൂർ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 1.54 കോടി രൂപയുടെ സ്വത്തുക്കൾ. റൈഫിളും റിവോൾവറും ആറു ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട്. ഇന്നലെ ഗൊരഖ്പൂർ അർബൻ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 12,000 രൂപ വിലവരുന്ന സാംസങ് മൊബൈൽ ഫോൺ കയ്യിലുണ്ട്. ഒരു ലക്ഷം രൂപയുടെ റൈഫിളും 80,000 രൂപയുടെ റിവോൾവറും സ്വന്തമായുണ്ട്. 49,000 രൂപ വിലവരുന്ന 20 ഗ്രാം കാതിലണിയുന്ന സ്വർണാഭരണം 10 ഗ്രാം സ്വർണത്തിൽ നിർമിച്ച കഴുത്തിലണിയുന്ന രുദ്രാക്ഷ ചെയിൻ എന്നിവയും ഉണ്ട്. 2019-2020 സാമ്പത്തിക വർഷത്തിൽ യോഗിയുടെ വരുമാനം 15.68 ലക്ഷമായിരുന്നത്. 2020-2021 സാമ്പത്തിക വർഷത്തിൽ 1.32 കോടിയായി ഉയർന്നു.
സ്വന്തമായി ഭൂമിയോ കൃഷിയിടങ്ങളോ വാഹനങ്ങളോ ബാധ്യതകളോ ഇല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ക്രിമിനൽ കേസുകളും ഇല്ല.
പത്രിക സമർപ്പിക്കുന്നതിന് മുൻപ് യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ക്ഷേത്രദർശനം നടത്തി.
അമിത്ഷാക്കൊപ്പമാണ് യോഗി പത്രിക നൽകാനെത്തിയത്. തുടർന്ന് മീററ്റ്, ഗാസിയാബാദ്, അലിഗഢ്, ഹാപൂർ എന്നിവിടങ്ങളിൽ പ്രചാരണവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."