വിദ്യാലയം നല്‍കിയ വീടില്‍ അന്തിയുറങ്ങാനായതിന്റെ സാഫല്യത്തില്‍ മണികണ്ഠനും കുടുംബവും
കുന്നംകുളം: വിദ്യാലയം വിദ്യാലയം നല്‍കിയ വീടില്‍ അന്തിയുറങ്ങാനായതിന്റെ സാഫല്യത്തില്‍ മണികണ്ഠനും കുടുംബവുംനല്‍കിയ വീടില്‍ അന്തിയുറങ്ങാനായതിന്റെ സാഫല്യത്തിലാണ് കിഴൂര്‍ രാജധാനി നഗറില്‍ കളത്തില്‍ പറമ്പില്‍ മണികണ്ഠനും ഷീജയും രണ്ടുപെണ്‍ മക്കളും. ചിറളയം ബഥനി കോണ്‍വെന്റ് വിദ്യാലയത്തിലെ അധ്യാപകരും, അനധ്യാപകരും വിദ്യാര്‍ഥികളും കൈകോര്‍ത്ത് ഒന്നിച്ചൊരു സ്വപ്നത്തിനായി പ്രവര്‍ത്തിച്ചതോടെ മഴയേ പേടിച്ച് ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലില്‍ സ്വപ്നം നഷ്ടപെട്ടന്തിയുറങ്ങിയ ഷിമക്കും കൂടുംബത്തിനും വീടായി. ഒരു സഹപാഠിയോട് കൂട്ടുകാരികളും അധ്യാപകരും കാണിച്ച സ്‌നേഹ വീടിന്റെ താക്കോലേല്‍പിക്കാനെത്തിയ മന്ത്രി എ.സി മൊയ്തീന്‍ വാക്കുകള്‍ കിട്ടാതെ വിങ്ങി. താന്‍ ജീവിതത്തില്‍ ഇന്നോളം പങ്കെടുത്ത ചടങ്ങുകളില്‍ ഹൃദയം വിങ്ങിയ ചടങ്ങാണിതെന്നായിരുന്നു മന്ത്രിവാക്കുകള്‍. സഹപാഠിയായ ഷിമക്ക് തലചായ്ക്കാന്‍ ഇടമില്ലെന്ന് കൂട്ടുകാരികള്‍ തിരിച്ചറിഞ്ഞത് ഈയിടെയാണ്. ഓലകുടിലിലെ ഇവരുടെ സങ്കട ജീവിതത്തിന് അറുതിയുണ്ടാകണമെന്ന് സഹപാഠികള്‍ തീരുമാനിച്ചതോടെ വിദ്യാലയവും ഒന്നിച്ചു നിന്നു. കിഴൂര്‍ രാജധാനി നഗറില്‍ നാല് സെന്റ് സ്ഥലത്താണ് കളത്തില്‍ പറമ്പില്‍ മണികണ്ഠനും ഷീജക്കും രണ്ട് മക്കള്‍ക്കുമായി ഇവര്‍ വീട് നിര്‍മിച്ചുനല്‍കിയത്. ഏഴര ലക്ഷം രൂപയോളം ഇതിന് വേണ്ടി ചെലവഴിച്ചു. നിര്‍മാണത്തിന്റെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് പ്രധാനാധ്യാപിക സിസ്റ്റര്‍ മേരി പോളിന്റെ നേതൃത്വത്തിലുള്ള അധ്യാപകരും പി.ടി.എ കമ്മിറ്റിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."