ഇന്ന് നാട്ടിൽ പോകേണ്ടിയിരുന്ന മലയാളി ഒരുക്കത്തിനിടെ മരിച്ചു
ത്വായിഫ്: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ത്വായിഫിൽ മലയാളി നിര്യാതനായി. പത്തനംതിട്ട ആറന്മുള കുൻഞ്ചിറവേളി ജ്യോതി നിവാസിൽ ഗിരീഷ് കുമാർ (47) ആണ് മരിച്ചത്. ഇന്ന് പുലർച്ചേ ജിദ്ദയിൽ നിന്നുള്ള സഊദി എയർലൈൻസിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നാട്ടിൽ എത്തേണ്ടതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളം ത്വായിഫ് കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
നാട്ടിൽ പോയി തുടർചികിത്സ ചെയ്യുവാനുള്ള ശ്രമത്തിനിടെയാണ് മരണം. 27 വർഷത്തോളം ത്വായിഫിൽ ജോലി നോക്കിയിരുന്നു. 2017 ലാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയത്. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായി. യാത്ര രേഖകൾ ശരിയാക്കുന്നതിനും മറ്റു സഹായങ്ങൾക്കും ത്വായിഫ് കെ.എം.സി.സി. പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് രംഗത്തുണ്ടായിരുന്നു. കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നുണ്ടെന്ന് മുഹമ്മദ് സ്വാലിഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."