HOME
DETAILS

കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറി; ബി.ജെ.പി അജന്‍ഡകള്‍ മുന്നണികള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷമെന്ന് ബി.ജെ.പി.

  
backup
February 03 2021 | 14:02 PM

b-j-p-issue-kerala-news

തിരുവനന്തപുരം/തൃശൂര്‍: കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുകയാണെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. സംസ്ഥാനത്തെ രണ്ടു മുന്നണികള്‍ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നു. ഇത് ഹിന്ദുക്കള്‍ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഉയര്‍ത്തി കൊണ്ടുവന്ന അജണ്ടകള്‍ ഇടത്-വലത് മുന്നണികള്‍ ഏറ്റുപിടിച്ചതോടെ കേരളത്തിലെ ബി.ജെ.പിയുടെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തി നേടുകയാണ്. ബി.ജെ.പി. അജണ്ട നിറഞ്ഞ ചൂണ്ടയിലാണ് ഇരു മുന്നണികളും കൊത്തിയത്. ഇതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രസക്തി കേരളത്തില്‍ കൂടിയിരിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേ സമയം കേരളത്തില്‍ ഒരു മൂന്നാംധ്രുവമായി ബി.ജെ.പി മാറിയതായി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ അവകാശപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളത്തിലെത്തിയ നഡ്ഡ സംസ്ഥാന നേതാക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു.

ശബരിമല വിഷയത്തില്‍ ഇതുവരെ രാഹുല്‍ ഗാന്ധി ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ഇപ്പോള്‍ ആ വിഷയം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് കാപട്യത്തിന്റെ ഭാഗമാണ്. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് ആസൂത്രിതമായി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നു. സിഎജിക്കെതിരായ പ്രമേയം ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്നും നഡ്ഡ പറഞ്ഞു.

ഇന്ന് പാണക്കാട് സന്ദര്‍ശനത്തെ പോലും സി.പി.എം. ലീഗിന്റെ വര്‍ഗീയത ഉയര്‍ത്തി വിമര്‍ശിക്കുന്നു. യു.ഡി.എഫ്. ആകട്ടെ ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഈ മാറ്റത്തിന്റെ പിന്നില്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഹിന്ദു രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഹിന്ദു രാഷ്ട്രീയതയെ കൈപ്പിടിയിലാക്കാനുള്ള ഇടത്-വലത് മുന്നണികളുടെ ശ്രമം മറ്റൊരു തട്ടിപ്പാണ്. കേരളം ഹിന്ദു അജണ്ടയിലക്ക് വഴിമാറുന്നതിന്റെ സൂചന കണ്ടുകൊണ്ടാണ് ഇടത്-വലത് മുന്നണികള്‍ ഹിന്ദു അജണ്ടയില്‍ ഇപ്പോള്‍ കൊത്തുന്നത്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി. നേടുന്ന സ്വീകാര്യതയാണ് ഇതിന് കാരണം. വിശ്വാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ മണ്ണുംചാരി നിന്ന് 2019-ല്‍ വോട്ടു കൊണ്ടുപോയ തട്ടിപ്പ് കാട്ടാതെ ഹിന്ദു വിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ തയ്യാറണെന്ന് യു.ഡി.എഫ്. തുറന്നുപറയമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  36 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago