മിനിട്രക്കില്‍ സഞ്ചരിക്കുന്ന ക്ലാസ് റൂം ഒരുക്കി ഒരു അധ്യാപിക
മിനിട്രക്കില്‍ സഞ്ചരിക്കുന്ന ക്ലാസ് റൂം ഒരുക്കി ഒരു അധ്യാപിക. അങ്ങ് മെക്‌സിക്കോയിലാണ് സംഭവം. വ്യവസായിയായ ഹര്‍ഷ് ഗോയങ്കെയാണ് ട്വിറ്ററിലൂടെ ഈ അധ്യാപികയുടെ സേവനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. കൊവിഡ് കാലഘട്ടത്തില്‍ ലോകത്തൊന്നാകെ പഠനം ഓണ്‍ലൈനിലാക്കിയപ്പോള്‍ കുടുങ്ങിയത് ഇന്റര്‍നെറ്റ് സൗകര്യവും പുസ്തകങ്ങളുമില്ലാത്ത കുട്ടികളാണ്. മെക്‌സിക്കോയില്‍ പക്ഷെ ഇത്തരം കുട്ടികള്‍ക്ക് ആശങ്കയൊന്നുമില്ല. കാരണം അവരെ പഠിപ്പിക്കാന്‍ ടീച്ചര്‍ നേരിട്ട് വീട്ടിലെത്തും.
ഒരു മിനി ട്രക്കിലാണ് ഈ അധ്യാപിക സഞ്ചരിക്കുന്ന ക്ലാസ് റൂം ഒരുക്കിയിരിക്കുന്നത്. ഒരു മേശയും രണ്ടു കസേരയുമാണ് ട്രക്കില്‍ ഒരുക്കിയിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു സമയം ഒരു കുട്ടിയെ മാത്രമാണ് പഠിപ്പിക്കുക. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കു വേണ്ടിയാണ് പ്രധാനമായും ഇവര്‍ ക്ലാസ് നടത്തുന്നത്. ഈ പോസിറ്റിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."