ഭൂമിയുടെ വൃക്കകൾ
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ തണ്ണീർത്തടങ്ങളുടെ പങ്കു വളരെ വലുതാണ്. ജൈവ വൈവിധ്യത്തിന്റെ ഈറ്റില്ലമാണ് 'ഭൂമിയുടെ വൃക്കകൾ' എന്നറിയപ്പെടുന്ന തണ്ണീർത്തടങ്ങൾ. പേരുസൂചിപ്പിക്കുന്നതു പോലെ ജലത്തിന്റെ സാന്നിധ്യം സ്ഥിരമായോ ഭാഗികമായോ ഉള്ളതും പൊതുവെ ആഴംകുറഞ്ഞ ആവാസവ്യവസ്ഥകളെയാണ് തണ്ണീർത്തടങ്ങൾ എന്നു വിളിക്കുന്നത്. നെൽവയലുകൾ, തടാകങ്ങൾ, നദികൾ, കായലുകൾ, ചതുപ്പുകൾ, അഴിമുഖങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവയെല്ലാം തണ്ണീർത്തടങ്ങളാണ്.
പ്രയോജനങ്ങൾ
തണ്ണീർത്തടങ്ങൾ മനുഷ്യനും പ്രകൃതിക്കും നൽകുന്ന പ്രയോജനങ്ങൾ നിരവധിയാണ്.
1. പ്രദേശത്തെ ജലം പരമാവധി സംഭരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.
2. വെള്ളപൊക്കം, വരൾച്ച പോലുള്ള പ്രകൃതി ക്ഷോഭങ്ങളിൽ ജലനിയന്ത്രണം ഉറപ്പു വരുത്തുന്നു.
3. മത്സ്യ ലഭ്യതയോടൊപ്പം അവയുടെ പ്രജനനത്തിനും അനുയോജ്യമായ ആവാസ വ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ.
4. തദ്ദേശവാസികളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ വിഭവങ്ങൾ തണ്ണീർത്തടങ്ങൾ നൽകുന്നു.
5. സ്വദേശ, വിദേശ പക്ഷികളുടെ ഏറ്റവും മികച്ച ആവാസവ്യവസ്ഥയാണ് തണ്ണീർത്തടങ്ങൾ.
6. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിന് അനുയോജ്യം.
7. തീര സംരക്ഷണം ഉറപ്പുവരുത്തുന്നു.
8. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നു.
റംസാർ സൈറ്റുകൾ
അന്താരാഷ്ട്ര പ്രാധാന്യമുള്ളതും തികച്ചും വിഭിന്നമായ ജൈവവൈവിധ്യം ഏറെ ഉള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ തണ്ണീർത്തടങ്ങൾ ആണ് റംസാർ സൈറ്റുകൾ. നിലവിലെ കണക്കു പ്രകാരം ലോകത്താകെ 2439 റംസാർ സൈറ്റുകൾ 171 രാജ്യങ്ങളിലായി നിലകൊള്ളുന്നു. ഇറാനിലെ കാസ്പിയൻ കടൽത്തീരത്തുള്ള നഗരമായ റംസാറിൽവച്ച് 1971 ഫെബ്രുവരി രണ്ടിനാണ് റംസാർ ഉടമ്പടി ഒപ്പുവച്ചത്. ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും വലിയ ഉടമ്പടി കൂടിയാണിത്.
2022 ലെ കണക്കു പ്രകാരം ഇന്ത്യയിൽ ആകെ നാൽപത്തി ഒൻപത് റംസാർ സൈറ്റുകൾ ആണ് ഉള്ളത്. ദക്ഷിണ ഏഷ്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകളുള്ള രാജ്യമാണ് ഇന്ത്യ. അവ ഏതൊക്കെയെന്ന് നോക്കാം.
ചിൽക്ക തടാകം, ഒഡിഷ
ഭിത്തർകണിക കണ്ടൽകാടുകൾ, ഒഡിഷ
അഷ്ടമുടി കായൽ, കേരളം
വേമ്പനാട് കായൽ, കേരളം
സൂർ സരോവർ, ഉത്തർപ്രദേശ്
അപ്പർ ഗംഗ റിവർ, ഉത്തർപ്രദേശ്
സർസായി നവർ ജീൽ, ഉത്തർപ്രദേശ്
സാണ്ടി പക്ഷി സങ്കേതം, ഉത്തർപ്രദേശ്
സമസ്പുർ പക്ഷി സങ്കേതം, ഉത്തർപ്രദേശ്
സമൻ പക്ഷി സങ്കേതം, ഉത്തർപ്രദേശ്
പാർവതി പക്ഷി സങ്കേതം, ഉത്തർപ്രദേശ്
നവാബ്ഗഞ്ച് പക്ഷി സങ്കേതം , ഉത്തർപ്രദേശ്
ബാഖിറ വന്യജീവി സങ്കേതം, ഉത്തർപ്രദേശ്
ഹയ്‌ഡെർപുർ, ഉത്തർപ്രദേശ്
സോർ കർ, ലഡാക്
സോമോറിറി, ലഡാക്
വുളാർ തടാകം, ജമ്മു കശ്മിർ
സൂരിൻസർ- മാൻസർ തടാകങ്ങൾ, ജമ്മു കശ്മിർ
ഹോകേര, ജമ്മു കശ്മിർ
സുന്ദർബൻസ്, പശ്ചിമ ബംഗാൾ
ഈസ്റ്റ് കൊൽക്കത്ത, പശ്ചിമ ബംഗാൾ
സാംബാർ തടാകം, രാജസ്ഥാൻ
കേവൽദേവ് ദേശീയോധ്യാനം , രാജസ്ഥാൻ
റോപ്പർ, പഞ്ചാബ്
നങ്ങൽ വന്യജീവി സങ്കേതം, പഞ്ചാബ്
കേശോപൂർ മിയാനി കമ്മ്യൂണിറ്റി റിസർവ്, പഞ്ചാബ്
കഞ്ചിലി പഞ്ചാബ്
ഹരികെ, പഞ്ചാബ്
ബിയസ് കൺസർവേഷൻ റിസർവ് ,പഞ്ചാബ്
രേണുക തടാകം, ഹിമാചൽ പ്രദേശ്
പോങ്ങ് ഡാം തടാകം, ഹിമാചൽ പ്രദേശ്
പോയിന്റ് കലീമർ പക്ഷി സങ്കേതം, തമിഴ്‌നാട്
ലോനാർ തടാകം, മഹാരാഷ്ട്ര
നന്ദൂർ മദാമേശ്വർ, മഹാരാഷ്ട്ര
നാൽസരോവർ പക്ഷി സങ്കേതം, ഗുജറാത്ത്
കിജാടിയ വന്യജീവി സങ്കേതം, ഗുജറാത്ത്
വാദ് വന , ഗുജറാത്ത്
തോൽ തടാക വന്യജീവി സങ്കേതം, ഗുജറാത്ത്
ഭിന്ദാവാസ് വന്യ ജീവി സങ്കേതം ,ഹരിയാന
സുൽത്താൻപുർ ദേശീയോധ്യാനം , ഹരിയാന
ഡീപ്പോർ ഭീൽ, അസം
ചന്ദ്രതാൽ, ഹിമാചൽ പ്രദേശ്
ഭോജ്, മധ്യപ്രദേശ്
കൊല്ലേരു തടാകം, ആന്ധ്രപ്രദേശ്
രുദ്രസാഗർ തടാകം, ത്രിപുര
കൻവാർ തടാകം, ബിഹാർ
ലോക്ടാക് തടാകം, മണിപ്പൂർ
അസ്സൻ ബാറേജ്, ഉത്തരാഖണ്ഡ്
വെല്ലുവിളികൾ
കൈയേറ്റങ്ങളും നികത്തലും.
മാലിന്യ നിക്ഷേപം.
പരിസ്ഥിതി സൗഹൃദമല്ലാത്ത വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾ.
കണ്ടൽക്കാടുകൾ വെട്ടിനിരത്തൽ.
അശാസ്ത്രീയമായ റോഡ് നിർമാണം.
അനിയന്ത്രിതമായ കാലിമേക്കലും മീൻപിടിത്തവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."