കോസ്മറ്റിക് സര്‍ജറി:.ചൈനീസ് നടിയുടെ മൂക്ക് മുറിഞ്ഞ് ദ്രവിച്ചു
ചൈനീസ് നടിയും പ്രശസ്ത ഗായികയുമായ ഗാവോ ലിയയുടെ മൂക്ക് ശസ്ത്രക്രിയയ്ക്കു ശേഷം നിര്‍ജീവമായി. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി കോസ്‌മെറ്റിക് സര്‍ജറി ചെയ്തതിനു ശേഷമായിരുന്നു ഇത്. ചൈനീസ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലാണ് നിര്‍ജീവമായ തന്റെ മൂക്കിന്റെ ചിത്രങ്ങള്‍ ലിയു പുറത്തുവിട്ടത്. ഒക്ടോബറിലാണ് ഗുവാന്‍സോവിലെ ഒരു ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ മൂക്കിന്റെ ഭംഗികൂട്ടാന്‍ വേണ്ടി കോസ്മറ്റിക് സര്‍ജറി ചെയ്തത്.
എന്നാല്‍ മുറിവുണങ്ങും മുന്‍പേ പ്രശ്‌നങ്ങള്‍ തുടങ്ങിയ മൂക്കിന്റെ അറ്റത്തെ കോശങ്ങള്‍ പതിയെ നിര്‍ജീവമായി കറുപ്പ് നിറത്തിലാവുകയായിരുന്നുവെന്ന് ലിയു പറഞ്ഞു. നെക്രോട്ടിക് എന്നാണ് ഇ അവസ്ഥ അറിയപ്പെടുന്നത്. ിയു സര്‍ജറിക്കു മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ വൈറലായതോടെ ലിയുവിന് പിന്തുണയുമായി ഹാഷ് ടാഗ് കാംപയ്‌നുമായി 50 ലക്ഷം വരുന്ന ഫോളോവേഴ്‌സ് രംഗത്തെത്തിയിട്ടുണ്ട്. ഫോളോവേഴ്‌സിനോടായി ഗോലി ആ രഹസ്യം വെളിപ്പെടുത്തി. സത്യത്തില്‍ മുറിഞ്ഞതല്ല, സെല്ലുകള്‍ നശിച്ചു മൂക്കിന്‍തുമ്പ് ദ്രവിച്ചുപോയതായിരുന്നു.
'മൂക്കൊഴികെ നിന്റെ മുഖം സുന്ദരമാണ്. മൂക്കിന്റെ നീളം അല്‍പം കുറച്ചാല്‍ പിന്നെ എല്ലാം തികഞ്ഞ മുഖം.' ടുത്തസുഹൃത്ത് പറഞ്ഞ ഈ വാക്കുകളാണ് ജീവിതം മാറ്റിയത്.
അപകടമോ രോഗമോ കാരണം ഉണ്ടാകുന്ന അപാകതകള്‍ മറയ്ക്കാന്‍ നടത്തേണ്ടിവരുന്ന അവശ്യശസ്ത്രക്രിയയുടെ കാര്യമല്ല പറയുന്നത്. കേവലം തോന്നലുകളുടെ പുറത്തുള്ള സൗന്ദര്യം കൂട്ടല്‍ ശസ്ത്രക്രിയകളെക്കുറിച്ചാണ്. പ്രകടമായ ഒരു വൈകല്യവും ഇല്ലാതിരുന്നിട്ടും അഴകളവുകള്‍ ഒപ്പിക്കാന്‍ മാത്രം കീറിമുറിക്കപ്പെടുന്ന ഉടലുകള്‍. തൊലി മിനുങ്ങുന്നതാക്കാന്‍ മാറിടം ആകൃതിയുള്ളതാക്കാന്‍... അങ്ങനെ ആഗോള വിപണിയിലെ സൗന്ദര്യ അളവുകളുടെ തോത് ഒപ്പിക്കാന്‍ നടത്തുന്ന ശസ്ത്രക്രിയകള്‍. ശരിയായ വ്യായാമവും ഭക്ഷണവും കൊണ്ട് നേടാനാവുന്നത് ഒടുവില്‍ ശസ്ത്രക്രിയാ മേശയില്‍ എത്തുന്നു. ചൈനയിലെ പോലെ ഇന്ത്യയിലും ഈ സൗന്ദര്യവര്‍ധക കീറിമുറിക്കല്‍ വിപണിക്ക് കാര്യമായ നിയന്ത്രണങ്ങളോ നിയമങ്ങളോ ഇന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."