മതനിരപേക്ഷതയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ദക്ഷിണ
കൊല്ലം
കേന്ദ്ര സർക്കാർ ഇന്ത്യൻ മതേതരത്വത്തെ തുടർച്ചയായി വികൃതമാക്കുകയാണെന്നും മതനിരപേക്ഷതയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉടൻ അവസാനിപ്പിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ വർകിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായ ഹിജാബ് നിരോധിക്കുക, മീഡിയാവൺ പോലെയുള്ളചാനലുകളുടെ പ്രക്ഷേപണങ്ങൾക്ക് വിലങ്ങിടുക പോലുള്ള നടപടികൾ നീതിയ്ക്ക് ചേരാത്തതാണ്. നീതി പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് നിരാശ ഉളവാക്കുന്ന ഇടപെടലുകളാണ് പലപ്പോഴും അനുഭവപ്പെടാറുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.
കിളികൊല്ലൂർ മന്നാനിയ്യാ ഉമറുൽ ഫാറൂഖ് കോൺഫറൻസ് ഹാളിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി അബൂബക്കർ ഹസ്റത്ത് അധ്യക്ഷനായി. സെക്രട്ടറി സി.എ മൂസാ മൗലവി, മാലാപ്പൂര് ഷൗക്കത്തലി മൗലവി, വി.എം അബ്ദുല്ലാ മൗലവി, എം.ബി അബ്ദുൽ ഖാദിർ മൗലവി, വി.എച്ച് മുഹമ്മദ് മൗലവി, കെ.എച്ച് മുഹമ്മദ് മൗലവി, എ.കെ ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, പത്തനാപുരം ഒ. അബ്ദുറഹ്മാൻ മൗലവി, കടുവയിൽ മൻസൂറുദ്ദീൻ റഷാദി, എൻ.കെ അബ്ദുൽ മജീദ് മൗലവി, കെ.കെ സുലൈ മാൻ മൗലവി, പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി, ഹസൻ ബസരി മൗലവി, എം.എം ബാവാ മൗലവി, കെ.പി മുഹമ്മദ് തൗഫീഖ് മൗലവി, വടുതല മുഹമ്മദ് മൗലവി, എസ്.എച്ച് താഹിർ മൗലവി, മുട്ടം നാസറുദ്ദീൻ മൗലവി, പാച്ചല്ലൂർ അബ്ദുസ്സലീം മൗലവി, വെച്ചൂച്ചിറ നാസറുദ്ദീൻ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."