വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതസ്വാതന്ത്ര്യം നിഷേധിക്കരുത്: എസ് കെ എസ് എസ് എഫ്
കോഴിക്കോട്: യൂനിഫോമിന്റെ മറപിടിച്ച് മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കം നീതി നിഷേധമാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഓരോ പൗരനും ഇഷ്ടാനുസരണം മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നത് മൗലികാവകാശമാണെന്നിരിക്കെ മുസ് ലിം പെണ്‍കുട്ടികള്‍ക്ക് മാത്രം ഇത് നിഷേധിക്കുന്നത് ശരിയല്ല. ഇന്ത്യയുടെ മതേതരത്വം മതത്തെ ഉള്‍ക്കൊള്ളുന്ന സമീപനമാണ് സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ മതാചാരങ്ങളെ നിരാകരിക്കുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കരുത് യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കുമെന്നും ഇതിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."