നരേന്ദ്രമോദി കരിമ്പം ഫാം സന്ദര്‍ശിച്ചേക്കും
തളിപ്പറമ്പ്: പ്രധാനമന്ത്രി നരേന്ദ്രമോദി കരിമ്പം ഫാമും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചേക്കുമെന്ന് സൂചന നല്‍കിക്കൊണ്ട് ഫാം സംബന്ധിച്ച വിവരങ്ങള്‍ പ്രധാന മന്ത്രിയുടെ ഓഫിസ് ശേഖരിച്ചതായി വിവരം. അടുത്തമാസം കോഴിക്കോട് നടക്കുന്ന ബി.ജെ.പി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തുന്ന അവസരത്തിലായിരിക്കും സന്ദര്‍ശനം എന്നാണ് സൂചന. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മുന്‍ രാഷ്ട്രപതി വി.വി ഗിരി തുടങ്ങിയ പ്രമുഖര്‍ ഫാം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി. കരിമ്പം ഫാം, ഇ.ടി.സി, പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, റുഡ്സെറ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളിച്ച് ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനം നാഷണല്‍ അഗ്രികള്‍ച്ചറല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയ്ക്കു വക നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."