യു.ഡി.എഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്റെ കണക്കെടുക്കും: സര്‍ക്കാര്‍
തിരുവനന്തപുരം: നിയമന വിവാദം പ്രതിരോധിക്കാന്‍ യു.ഡി.എഫ് കാലത്തെ സ്ഥിരപ്പെടുത്തലിന്റെ കണക്ക് ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്കി. വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരത്തെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുകയാണ്. പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോള്ഡേഴ്സിന്റേതെന്നും റാങ്ക് ഹോള്‍ഡേഴ്സ് വസ്തുതകള്‍ മനസിലാക്കി സമരത്തില്‍ നിന്ന് പിന്മാറണമെന്നും ഐസക് ആവശ്യപ്പെട്ടു. മോദിക്കും ഐസക്കിനും ഒരേ ഭാഷയാണെന്നും സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് പുച്ഛമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ എന്തിനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്. എന്നാല്‍ സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരമാണെന്നും ഉദ്യോഗാര്‍ഥിയായ റിജു പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഇരിക്കാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതികരിച്ചു. മന്ത്രിമാരെയും എംഎല്‍എമാരെയും സമീപിച്ച ശേഷമാണ് സമരം ആരംഭിച്ചതെന്നും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."