പിന്‍വാതില്‍ നിയമനം:സെക്രട്ടേറിയറ്റ് മതില് ചാടിക്കടന്ന് യുവമോര്‍ച്ച പ്രതിഷേധം,പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തില്‍ വിവാദം കനക്കുന്നു. സെക്രട്ടേറിയറ്റിന്റെ മതില് ചാടിക്കടന്ന് യുവമോര്‍ച്ച പ്രതിഷേധം.
യുവമോര്ച്ചാപ്രവര്ത്തകരെ പൊലിസ് അറസ്റ്റു ചെയ്ത് നീക്കി. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് ചാടിക്കയറിയത്.
വനിതകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് സെക്രട്ടേറിയറ്റിനകത്തേക്ക് പൊലിസിനെ വെട്ടിച്ച് കടന്നത്. സെക്രട്ടേറിയറ്റിനകത്ത് മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയായിരുന്നു യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്.റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നതിനാല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ പൊലിസുമായി പ്രതിഷേധക്കാര്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."