HOME
DETAILS

ബംഗാളില്‍ നിയമസഭാ സമ്മേളനം ഗവര്‍ണര്‍ നിർത്തിവച്ചു; ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് തൃണമൂല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

  
backup
February 12, 2022 | 12:52 PM

bangal-governer

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ സമ്മേളനം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിർത്തിവച്ചു. ഭരണഘടനയുടെ 174-ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണറുടെ നടപടി. ഫെബ്രുവരി 12 മുതല്‍ അടിയന്തിര പ്രാധാന്യത്തോടെ സഭ നിര്‍ത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുള്ളത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അസാധാരണ നടപടിയാണെന്നാണ് സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഗവര്‍ണറുടെ നടപടി. അതേസമയം, വരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാര്‍ലമെന്റ് വകുപ്പ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചിരുന്നു. ധന്‍ഖറെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ടി.എം.സി എം.പി സുകേന്ദു ശേഖര്‍ റായ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രമേയവും കൊണ്ടുവന്നിരുന്നു. രാഷ്ട്രപതി ഗവര്‍ണറെ നീക്കാന്‍ ഇടപെടണം എന്നായിരുന്നു ആവശ്യം.

 

ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഗവര്‍ണറുടെ ചില നടപടിയില്‍ അതൃപ്തി അറിയിച്ച് താന്‍ പ്രധാനമന്ത്രിക്ക് ആറ് കത്തുകള്‍ എഴുതിയെന്നും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ധന്‍ഖറെ ബ്ലോക്ക് ചെയ്തതെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago