HOME
DETAILS

'ഹമാരാ ബജാജ്': സാധാരണക്കാരനെ ബൈക്ക് പ്രേമിയാക്കിയ രാഹുൽ ബജാജ്

  
backup
February 12, 2022 | 4:52 PM

bajaj-rahul

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാരായ യുവാക്കളുടെ ഇരുചക്രമെന്ന സ്വപ്നം സാക്ഷാത്കരിച്ച വ്യവസായി ആയിരുന്നു അന്തരിച്ച രാഹുൽ ബജാജ്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃപദവി കാരണം കോടിക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കായിരുന്നു ബജാജിന്റെ വളർച്ച. 1970 - 90 കാലഘട്ടത്തിൽ ബജാജ് ഇന്ത്യയുടെ ഇരുചക്ര വാഹനങ്ങളുടെ പ്രതീകമായിരുന്നു.

1926ലാണ് രാഹുൽ ബജാജിന്റെ പിതാമഹനായ ജംനാലാൽ ബജാജ്, ബജാജ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. പഠനത്തിന് ശേഷം ബജാജ് ഓട്ടോയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി രാഹുൽ ബജാജ് ചുമതല ഏറ്റു. ചുരുങ്ങിയ കാലത്തിനിടയ്ക്ക് തന്നെ കമ്പനി വിപുലീകരിച്ചു. ബജാജ് സിമന്റ്, ഇലക്ട്രിക്കൽസ്, സ്കൂട്ടർ എന്നിങ്ങനെയായി പടർന്ന് പന്തലിച്ചു. 

1938 ജൂണിലാണ് രാഹുൽ ബജാജിന്റെ ജനനം. കൊൽക്കത്തയിൽ വെച്ചായിരുന്നു ജനനം. 1958ൽ ഡൽഹിയിലെ സെന്റ്. സ്റ്റീഫൻ കോളേജിൽ നിന്ന് ബിരുദം, ഹർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎ ബിരുദം നേടുകയായിരുന്നു. തുടർന്ന് ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു.

1950 - 60 കളിൽ ഓട്ടോ റിക്ഷയും മിനി ട്രക്കുകളുമായിരുന്നു ബജാജ് വിറ്റിരുന്നത്. 1960ൽ ഇറ്റാലിയൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി ബജാജ് ചേതക് എന്ന ഇരുചക്ര വാഹനം നിർമ്മിക്കുകയായിരുന്നു. ചേതകിന്റെ വരവോടെ, അന്ന് വരെ ഇല്ലാത്ത ഉയർച്ചയായിരുന്നു രാജ്യത്ത് ബജാജിന്. ബൈക്ക് പ്രേമികളായ യുവാക്കളുടെ ഹരമായി മാറുകയായിരുന്നു ചേതക്.

ജപ്പാനിലെ കാവസാക്കിയുമായി ചേർന്ന് ഇന്ത്യയിൽ തദ്ദേശീയമായി മോട്ടോർസൈക്കിൾ പുറത്തിറക്കിയ ആദ്യത്തെ കമ്പനികളിലൊന്ന് കൂടിയാണ് ബജാജ്. 1990കളിൽ ബൈക്കുകളുടെ മോഡി വിപണിയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയപ്പോഴും ബജാജിന്റെ കാര്യത്തിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയായിരുന്നു.

ഇപ്പോഴും കേൾക്കുമ്പോൾ ഗൃഹാതുരത്വമുണർത്തുന്ന പരസ്യങ്ങളിൽ ഒന്നാണ് 'ഹമാരാ ബജാജ്'. യുവാക്കളുടെ ഹരമായി മാറിയ ഹമാര ബജാജ് എന്ന പരസ്യത്തിനും ബജാജിന്റെ വളർച്ചയ്ക്ക് ഏറെ പ്രധാന്യമുണ്ട്. 

 രാഹുൽ ബജാജ് ഉറച്ച നിലപാടുകളിലൂടെ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. 2019ൽ അദ്ദേഹം രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ച് രംഗത്തെത്തി. ദി എക്‌ണോമിക് ടൈംസിന്റെ പുരസ്‌കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

പ്രധാനമന്ത്രി മോദിയുടെ ഭരണത്തെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നാണ് രാഹുൽ അമിത്ഷായുടെ മുഖത്തു നോക്കി പ്രതികരിച്ചത്. മോദി സർക്കാരിനെ വിമർശിക്കാൻ കോർപറേറ്റുകൾക്ക് ഭയമാണെന്നും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാലത്ത് ജനങ്ങൾക്ക് എന്തും പ്രതികരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാന്ധി ഘാതകൻ നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയായി വാഴ്ത്തിയ പ്രഗ്യാസിങ് ഠാക്കൂറിനെ പാർലമെന്റ് പ്രതിരോധ സമിതിയിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും രാഹുൽ പറഞ്ഞതു പോലുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതു മാറ്റാൻ ശ്രമിക്കുമെന്നുമായിരുന്നു അമിത്ഷാ അന്ന് വേദിയിൽ വച്ച് മറുപടി നൽകിയത്.

ഇന്ത്യൻ എയർലൈൻസിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയുടെ മുൻ ചെയർമാനുമാണ്. ഇന്റർനാഷനൽ ബിസിനസ് കൗൺസിൽ, വേൾഡ് എക്‌ണോമിക് ഫോറം തുടങ്ങി നിരവധി അന്താരാഷ്ട്ര കൗൺസിലുകളിലും സൊസൈറ്റികളിലും അംഗമായിരുന്നു.

പരേതയായ രൂപ ബജാജ് ആണ് രാഹുലിന്റെ ഭാര്യ. മക്കൾ: രാജീവ്, ദീപ, സഞ്ജീവ്, ഷെഫാലി, സുനൈന, മനീഷ്. രാഹുൽ ബജാജിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ശരദ്പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ അനുശോചിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  7 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  7 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  7 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  7 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  7 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  7 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  7 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  7 days ago