HOME
DETAILS

തര്‍ക്കം അവസാനിക്കുന്നു?; പാന്‍ഗോങ് തീരത്ത് നിന്ന് പിന്മാറാന്‍ ഇന്ത്യ ചൈന ധാരണയായെന്ന് പ്രതിരോധ മന്ത്രി

  
backup
February 11, 2021 | 6:47 AM

national-big-breakthrough-in-china-standoff-at-key-pangong-lake-2021

ന്യൂഡല്‍ഹി: ഇന്ത്യ ചൈന തര്‍ക്കം അവസാനിക്കുന്നതായി സൂചന. ലഡാക്കിലെ പാന്‍ഗോങ് തീരത്ത് നിന്ന് പിന്മാറാന്‍ ഇന്ത്യ ചൈന-സേനകള്‍ക്കിടയില്‍ ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു. ഇതോടെ ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ ചൈന സംഘര്‍ഷമാണ് സമവായത്തിലെത്തുന്നത്.

'ചൈനയുമായി നിരന്തരം നടത്തിയ ചര്‍ച്ചകളിലൂടെ പാന്‍ഗോങ് തടാകത്തിന്റെ വടക്ക് തെക്ക് തീരങ്ങളില്‍ വിന്യസിച്ച സേനയെ പിരിച്ചുവിടാമെന്ന ധാരണയിലെത്തിയിട്ടുണ്ട്. ഈ കരാറിന് ശേഷം ഇന്ത്യയും ചൈനയും ഘട്ടം ഘട്ടമായി തുടര്‍ന്നുള്ള പ്രക്രിയകള്‍ ചര്‍ച്ചചെയ്യും'-പ്രതിരോധമന്ത്രി പറഞ്ഞു.

ചൈനയുടെ അന്യായമായ അവകാശവാദങ്ങള്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇരുപക്ഷത്തും നിന്നുമുള്ള ശ്രമങ്ങളിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനാകൂ എന്ന സമീപനമാണ് ഇന്ത്യ തുടക്കം മുതല്‍ സ്വീകരിച്ചതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ നിയമവിരുദ്ധമായി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. ചൈന ഇന്ത്യയുടെ വലിയൊരു ഭാഗം തങ്ങളുടേതാണെന്ന് അവകാശപ്പടുന്നുണ്ട്.
ഇത്തരം അടിസ്ഥാനരഹിതമായ പ്രസ്താവനകളും ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയതെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  3 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  3 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  3 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  3 days ago