സഊദിയിൽ മൊബൈലിൽ സൈറൺ മുഴങ്ങും; ഭയപ്പെടേണ്ട, കാരണമിതാണ്
റിയാദ്: സഊദിയിൽ മൊബൈലുകളിൽ അപായ സൈറൺ മുഴങ്ങിയാൽ ഭയപ്പെടേണ്ടതില്ല. പരീക്ഷണ ഘട്ടമെന്നോണം സഊദി സിവിൽ ഡിഫൻസ് ഇത്തരമൊരു സംവിധാനവുമായി രംഗത്തെത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ് സംവിധാനം (നാഷണല്‍ എമര്‍ജന്‍സി ഏര്‍ലി വാണിംഗ് പ്ലാറ്റ്‌ഫോം) മൊബൈലിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് സഊദി സിവില്‍ ഡിഫന്‍സ്. കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനുമായി സഹകരിച്ച് സെല്‍ സംപ്രേഷണ സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണുകളിലേക്ക് ഉയര്‍ന്ന ശബ്ദത്തിലുള്ള പ്രത്യേക ടോണോടു കൂടിയ മുന്നറിയിപ്പ് എസ്.എം.എസ്സുകള്‍ അയക്കുകയാണ് ചെയ്യുക.
ആദ്യ ഘട്ടത്തിൽ അല്‍ബാഹ, ഹുറൈമില, അല്‍ഉയൈന, ബഖീഖ്, അല്‍ശനാന്‍, ബഹ്‌റ, ഖുന്‍ഫുദ, തന്നൂമ എന്നിവിടങ്ങളിലാണ് അപായ സന്ദേശ സംവിധാനം പരീക്ഷിക്കുക. ഫെബ്രുവരി 15 തിങ്കളാഴ്ച മുതല്‍ 22 തിങ്കളാഴ്ച വൈകീട്ട് ആറു വരെയുള്ള സമയത്തായിരിക്കും ആദ്യ ഘട്ട പരീക്ഷണം. ആദ്യ ഘട്ടത്തില്‍ പരീക്ഷണ പ്രദേശങ്ങളില്‍ സഊദി പൗരന്മാരുടെയും വിദേശികളുടെയും സ്മാര്‍ട്ട് ഫോണുകളുടെ സ്‌ക്രീനുകളില്‍ എസ്.എം.എസുകളും അലര്‍ട്ടുകളും പ്രത്യക്ഷപ്പെടും. എന്നാൽ, ഇത് കണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."