ഫോബ്‌സ് പട്ടികയിലും ഇടം നേടി നൂറ അല്‍ മത്‌റൂശി
ചരിത്രം കുറിച്ച അഞ്ചു അറബ് വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ച് യു.എ.ഇ ബഹിരാകാശ യാത്രിയായ നൂറ അല്‍ മത്‌റൂശി. അറബ് ലോകത്തെ ആദ്യ ബഹിരാകാശ യാത്രികയെന്ന പദവിക്ക് അര്‍ഹയായ സാഹചര്യത്തിലാണ് പ്രമുഖരുടെ പട്ടികയിലേക്ക് മത്‌റൂശി ഇടം പിടിച്ചത്.
ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നാണ് എല്ലാ യോഗ്യതകളും പൂര്‍ത്തീകരിച്ച് ഇവര്‍ ബഹിരാകാശ ദൗത്യത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. യു.എ.ഇ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന മത്‌റൂശിയെ മുഹമ്മദ് ബിന്‍ റാശിദ് സ്‌പെയ്‌സ് സെന്ററാണ് ബഹിരാകാശദൗത്യത്തിന് തെരഞ്ഞെടുത്തത്.
ബഹിരാകാശത്ത് ആദ്യമെത്തിയ ഇമാറാത്തികളായ ഹസ്സാ അല്‍ മന്‍സൂരിക്കും സുല്‍ത്താന്‍ അല്‍ നിയാദിക്കും ശേഷമാണ് മത്‌റൂശി ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്. തന്റെ കുട്ടിക്കാലത്തെ സ്വപ്നത്തിന്റെ സഫലീകരണമാണ് യാത്രയെന്നായിരുന്നു ഇവര്‍ ദൗത്യത്തെ സംബന്ധിച്ച് പ്രതികരിച്ചത്. യു.എ.ഇയില്‍ തന്നെ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ നിലവില്‍ നാസയുടെ ജോണ്‍സന്‍ സ്‌പേസ് സെന്ററിലാണ് ട്രെയിനിങ് നടത്തുന്നത്.
അറബ് ലോകത്തുനിന്ന് തുനീഷ്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി നജ്‌ല ബൂദന്‍, തുനീഷ്യന്‍ ടെന്നീസ് താരം ഓന്‍സ് ജാബുര്‍, മുംമ്‌സ്‌വേള്‍ഡ് എന്ന ഇകൊമേഴ്‌സ് സ്ഥാപനത്തിന്റെ സ്ഥാപകരായ മോന അതായ(ഫലസ്തീന്‍), ലീന ഖലീല്‍(ഇറാഖ്) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."