ആവശ്യത്തിന് ജീവനക്കാരില്ല; മുടങ്ങിക്കിടന്ന ചെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് വൈകുന്നു
തൊട്ടില്‍പ്പാലം: കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ മുടങ്ങിക്കിടന്ന ചെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതു വൈകുന്നു. നേരത്തെ ആവശ്യത്തിന് ബസുകളില്ലാത്തതിനെ തുടര്‍ന്നുണ്ടായിരുന്ന യാത്രാദുരിതത്തിനു പരിഹാരമായെങ്കിലും നിലവില്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണ് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്.
തൊട്ടില്‍പ്പാലം-കോഴിക്കോട് റൂട്ടിലെ ചെയിന്‍സര്‍വിസുകളും മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലേക്കുമുള്ള സര്‍വിസുകളുമായിരുന്ന് ആവശ്യത്തിന് ബസില്ലാത്തതിനാല്‍ മാസങ്ങളായി മുടങ്ങിക്കിടന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഡിപ്പോയുടെ നവീകരിച്ച ഗ്യരേജ് ഉദ്ഘാടനത്തിനെത്തിയ വകുപ്പുമന്ത്രിയെ ഡിപ്പോയുടെ പ്രതിസന്ധി അറിയിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15ഓടെ മുടങ്ങിയ എല്ലാ സര്‍വിസുകളും പുനഃസ്ഥാപിക്കുമെന്നും ജനങ്ങളുടെ നിരന്തര ആവശ്യമായ വടകര റൂട്ടില്‍ ചെയിന്‍ സര്‍വിസ് ആരംഭിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞദിവസം പുതിയ അഞ്ച് ബസുകള്‍ ഡിപ്പോയിലെത്തിയെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ സര്‍വിസുകള്‍ ആരംഭിക്കാനായില്ല.
സ്വകാര്യ ബസ് ലോബിയുടെ സമ്മര്‍ദത്തില്‍ മുടങ്ങിക്കിടക്കുന്ന തൊട്ടില്‍പ്പാലം-വടകര ചെയിന്‍ സര്‍വിസിനു ജീവന്‍വയ്ക്കുമെന്നും രൂക്ഷമായ യാത്രാക്ലേശം നേരിടുന്ന മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിലേക്കു പുതിയ സര്‍വിസ് ആരംഭിക്കുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ജനം.
ആവശ്യമായ ജീവനക്കാരെ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."