ജിദ്ദയിൽ ഭൂഗര്‍ഭ വാട്ടര്‍ ടാങ്ക് തകര്‍ന്ന് രണ്ടു തൊഴിലാളികൾ മരിച്ചു
ജിദ്ദ: ജിദ്ദയിൽ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ഭൂഗര്‍ഭ വാട്ടര്‍ ടാങ്ക് തകര്‍ന്ന് രണ്ടു പേര് മരിക്കുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ജിദ്ദയില്‍ സുലൈമാനിയ ജില്ലയിൽ ഇന്നലെയാണ് സംഭവം. ജോലിക്കിടെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെടുകയായിരുന്നു. ഉടൻ സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
സ്ഥലത്തെത്തിയ അഞ്ച് എമർജൻസി ടീമുകൾ പരിക്കേറ്റവരില്‍ മൂന്നു പേരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ഈസ്റ്റ് ജിദ്ദ ആശുപത്രിയിലെത്തിച്ചു. നിസാര പരിക്കേറ്റ ഏഴു പേര്‍ക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയതായും ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അഹ്മദ് അബൂസൈദ് പറഞ്ഞു. മരണപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."