HOME
DETAILS

പ്രതികള്‍ സി.പി.എം സംരക്ഷണത്തില്‍; പിടികൂടാനാവാതെ പൊലിസ്

  
backup
August 18 2016 | 21:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-2


നാദാപുരം: അസ്‌ലം വധക്കേസിലെ പ്രതികള്‍ സി.പി.എം സംരക്ഷണത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. ഈ ആക്ഷേപത്തിനു ബലം നല്‍കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വളയം പൊലിസ് സ്റ്റേഷനില്‍ അരങ്ങേറിയത്.
കൊല നടത്താന്‍ കൊലയാളി സംഘത്തിന് വാഹനം സംഘടിപ്പിച്ചു കൊടുത്ത ആളെ കുറിച്ച് പൊലിസിനും നാട്ടുകാര്‍ക്കും സംഭവം നടന്ന ഉടനെ തന്നെ സൂചന ലഭിച്ചിരുന്നു. ഇയാളെ കുറിച്ചുള്ള വിവങ്ങള്‍ പൊലിസ് ശേഖരിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഉടനെ തന്നെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് വ്യാപകമാക്കിയതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ പ്രതിയെഹാജരാക്കാമെന്ന നിര്‍ദേശം വളയത്തെ സി.പി.എം കേന്ദ്രത്തില്‍ നിന്നും പൊലിസിനു ലഭിക്കുന്നത്. ഇതനുസരിച്ച് ബുധനാഴ്ച രാത്രിഎട്ടു മണിയോടെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി അന്വേഷണ സംഘത്തില്‍പെട്ട പൊലിസുദ്യോഗസ്ഥര്‍ വൈകിട്ടു മുതല്‍ വളയം സ്റ്റേഷനിലെത്തി കാത്തുനിന്നു. എന്നാല്‍ പ്രതിയെ എത്തിക്കാതെ സി.പി.എം നേതൃത്വം പൊലിസിനെ വെട്ടിലാക്കുകയായിരുന്നു. കൊലപാതകത്തിലുള്‍പ്പെട്ട പ്രതികള്‍ ഇപ്പോഴും സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളായ മലയോര മേഖലയിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെയുണ്ടെന്നാണ് പൊലിസ് കരുതുന്നത്.
പാര്‍ട്ടി ഗ്രാമങ്ങളും വനമേഖലയുമായ ഇവിടെ അന്യര്‍ക്ക് കടന്നു ചെല്ലുക അസാധ്യമാണ്. കണ്ണവം ഫോറസ്റ്റിന്റെ ഭാഗമായ ഇവിടുത്തെ വനമേഖല പരിശോധിക്കാനുള്ള സ്വാതന്ത്ര്യം പൊലിസിനു ലഭിക്കേണ്ടതുണ്ട്. കൊലയാളി സംഘത്തിന് വാഹനം വാടകക്കെടുത്തു നല്‍കിയത് വളയം മേഖലയില്‍ നിന്നായതിനാല്‍ കൊലപാതകം സംബന്ധിച്ച ആസൂത്രണംനടന്നതും ഇവിടെ വച്ചു തന്നെയാണെന്നാണ് പൊലിസ് കരുതുന്നത്.
വാഹനം വാടകക്കെടുത്ത പ്രതിയെ പിടികൂടുന്നതോടെ കൊലപാതകത്തിെന്റ പൂര്‍ണ ചിത്രം ലഭിക്കും. പാര്‍ട്ടി ഏരിയ സെക്രട്ടറി താമസിക്കുന്നതും വളയത്താണ്. ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ടവരെ പാര്‍ട്ടി ശിക്ഷിക്കുമെന്ന് ഇയാള്‍ പൊതുയോഗത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പ്രസംഗത്തിന്റെ പേരില്‍ ഏരിയ സെക്രട്ടറി പി.പി ചാത്തുവിനെതിരേ കഴിഞ്ഞ ദിവസം കോടതി നിര്‍ദേശ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.
അതിനിടെ പ്രതികളുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാന്‍ കോടതിയില്‍ കീഴടങ്ങാന്‍ ശ്രമവും ആരംഭിച്ചിട്ടുണ്ട്. പൊലിസ് കസ്റ്റഡി പരമാവധി ഒഴിവാക്കി ചോദ്യം ചെയ്യലില്‍ പ്രതികളുടെ പാര്‍ട്ടി ബന്ധം പുറത്തു വരുന്നത് തടയുക എന്നതാണ് ഈ നീക്കത്തിനു പിന്നില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago