HOME
DETAILS

അറുതിയുണ്ടാകണം ഇത്തരം സമരവെല്ലുവിളികൾക്ക്

  
backup
February 22 2022 | 19:02 PM

562535632-2022-feb-23


ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഭാഗികമായി റദ്ദാക്കിയതോടെ കഴിഞ്ഞ 11 ദിവസമായി കോഴിക്കോട് കലക്ടറേറ്റിൽ നടന്ന സമരം അവസാനിച്ചുവെങ്കിലും ഈ സമരം സാധാരണക്കാർക്ക് വരുത്തിവച്ച ദുരിതം ചെറുതല്ല. പലരുടെയും അടിയന്തര പ്രാധാന്യമർഹിക്കുന്ന പലപ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ പോകാൻ സമരം ഇടയാക്കിയെന്നത് വസ്തുതയാണ്. കഴിഞ്ഞ 11 ദിവസമായി ഇടത് യൂനിയനുകളുടെ അധികാര വടംവലിയിൽ കുരുങ്ങി സിവിൽ സ്റ്റേഷനിലെ പ്രവർത്തനങ്ങളാണ് നിശ്ചലമായത്. പൗരന്മാർ പലവിധ സർക്കാർ സേവനങ്ങൾക്കായി ആശ്രയിക്കുന്നത് ജില്ലാ ആസ്ഥാനങ്ങളിലെ സിവിൽ സ്റ്റേഷനുകളെയാണ്. രാഷ്ട്രീയ ബലാബലങ്ങളിൽപെട്ട് പൗരന്മാരുടെ ജീവൽപ്രശ്‌നങ്ങളാണ് പരിഹരിക്കപ്പെടാതെ പോകുന്നത്. അടിയന്തര ആവശ്യങ്ങൾ നിർവഹിച്ചുകിട്ടാൻ അന്നത്തെ ജോലി ഒഴിവാക്കിയാണ് പലരും വരുന്നത്. തുടർച്ചയായി നടക്കുന്ന സമരത്തിൽ നിരാശരായി അവരൊക്കെയും മടങ്ങുകയാണ് പതിവ്.


ജീവനക്കാരുടെ നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനോ, അന്യായമായി ഏതെങ്കിലും സർക്കാർ ജീവനക്കാരനെ പിരിച്ചുവിട്ടതിലോ അല്ല സിവിൽ സ്റ്റേഷനിലെ രണ്ട് പ്രബല യൂനിയനുകൾ കൊമ്പുകോർത്തത്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റ പേരിലാണ്. ജീവനക്കാരെ സ്ഥലം മാറ്റണമെങ്കിലും യൂനിയനുകളുടെ തിട്ടൂരം വേണമെന്ന അഹങ്കാരമാണ് ഈ സമരത്തിൽ നിഴലിച്ചത്. 15 വില്ലേജ് ഓഫിസർമാരെ സ്ഥലം മാറ്റിയതിൽ ഒമ്പതു പേരുടെ സ്ഥലംമാറ്റം അന്യായമാണെന്ന് ആരോപിച്ചുകൊണ്ടാണ് എൻ.ജി.ഒ യൂനിയൻ കലക്ടറുടെ ചേംബറിനു മുന്നിൽ സമരം ആരംഭിച്ചത്. പിന്നീടത് താഴെ നിലയിലേക്കും വ്യാപിക്കുകയായിരുന്നു. പ്രതിഷേധത്തിൽ ഇതര ഓഫിസ് ജീവനക്കാരും പുറത്തുള്ള സർക്കാർ ജീവനക്കാരും പങ്കാളികളായതോടെയാണ് സമരം രൂക്ഷമാകാൻ തുടങ്ങിയത്.
ഭരണത്തിൽ നടക്കുന്നതെന്താണെന്ന് സാധാരണക്കാർക്ക് മനസിലാകണമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്താണ് നടക്കുന്നതെന്നറിയാൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വന്നാൽ മതിയായിരുന്നു. സമരം കാരണം വിവിധ ഓഫിസുകളുടെ പ്രവർത്തനം കഴിഞ്ഞ കുറെ ദിവസങ്ങളായി നിലച്ചിരിക്കുകയായിരുന്നു. നിത്യേന വിവിധ സേവനങ്ങൾക്കായി വന്നുകൊണ്ടിരിക്കുന്ന സാധാരണക്കാർ സിവിൽ സ്റ്റേഷനിൽ എന്താണ് നടക്കുന്നതെന്ന് ശരിക്കും മനസിലാക്കുന്നുണ്ട്. ഇടതുമുന്നണിയാണ് ഭരിക്കുന്നതെന്നും അത് ഓർമവേണമെന്നും ഓർക്കാതെപോയ മുൻ കലക്ടർമാരുടെ അനുഭവം ഓർക്കണമെന്നും കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയെ എൻ.ജി.ഒ യൂനിയൻ നേതാക്കൾ ഓർമിപ്പിച്ചിട്ടുണ്ട്. കലക്ടർ ഒരുപക്ഷേ, ഇതരസംസ്ഥാനത്ത് നിന്നുള്ള ഐ.എ.എസ് ഓഫിസറായതിനാൽ കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണോ വലതുമുന്നണിയാണോ എന്ന് അന്വേഷിച്ചിട്ടുണ്ടാവില്ല. യൂനിയനുകളുടെ അപ്രമാദിത്വത്തിന് വഴങ്ങാത്തതിന്റെ പേരിൽ മുൻകാല കലക്ടർമാർ അനുഭവിച്ച യാതനാപൂർണമായ ഔദ്യോഗിക ജീവിതത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുമുണ്ടാവില്ല. ആറേഴു വർഷമായി സിവിൽ സർവിസിൽ ജോലി ചെയ്യുന്ന കലക്ടർ കാര്യം മനസിലാക്കി പ്രവർത്തിക്കണമെന്ന നിർദേശവും എൻ.ജി.ഒ യൂനിയൻ നേതാവ് കലക്ടർക്ക് നൽകിയിട്ടുണ്ട്. വിവാദ ഉത്തരവിറക്കിയ മുൻ കലക്ടർമാരിൽ ചിലർ അവരുടെ ഓഫിസിലെത്താൻ എൻ.ജി.ഒ യൂനിയന്റെ അനുവാദം കിട്ടാൻ ക്യാംപ് ഓഫിസിൽ മണിക്കൂറുകളോളം തങ്ങിയിരുന്നുവത്രെ. ആ ചരിത്രം മറിച്ചുനോക്കാനും യൂനിയൻ നേതാക്കൾ ഇപ്പോഴത്തെ കലക്ടറോട് ആവശ്യപ്പെടുന്നുണ്ട്. കലക്ടറിൽ ഒതുങ്ങുന്നില്ല വെല്ലുവിളി. സമരക്കാർ അഡിഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖിനെയും അദ്ദേഹത്തിന്റെ ചേംബറിൽ കയറി താക്കീത് ചെയ്തിട്ടുണ്ടെന്നാണ് അറിവ്.


സി.പി.ഐ സർവിസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ താൽപര്യപ്രകാരമാണ് സ്ഥലംമാറ്റമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു എൻ.ജി.ഒ യൂനിയന്റെ നിലപാട്. എന്നാൽ ഒരിടത്ത് മൂന്നു വർഷം പൂർത്തിയായവരെ സ്ഥലം മാറ്റാമെന്ന് സർക്കാർ മാർഗനിർദേശമുണ്ടെന്ന് പറഞ്ഞാണ് ജോയിന്റ് കൗൺസിൽ എൻ.ജി.ഒ യൂനിയന്റെ സമരത്തിനെതിരേ നിലയുറപ്പിച്ചത്. സി.പി.ഐയുടെ കൈയിലാണ് റവന്യൂ വകുപ്പുള്ളതെന്ന ധൈര്യമാണ് ജോയിന്റ് കൗൺസിലിനുള്ളത്. സി.പി.ഐ ഇടതുമുന്നണയിലെ പ്രധാന ഘടകകക്ഷിയാണെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സി.പി.എം-സി.പി.ഐ സംഘട്ടനങ്ങൾ നടന്നുപോരുന്നുണ്ട്. അതിന്റെയൊരു പ്രതിഫലനം കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സമരത്തിലും നിഴലിക്കുന്നുണ്ടായിരിക്കണം. അധികാര തർക്കത്തിന്റെയും അഴിമതി മറച്ചുപിടിക്കുന്നതിന്റെയും ഭാഗമാണ് കലക്ടറേറ്റിൽ നടന്ന സമരമെന്നാരോപിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. സമരം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ചീഫ് സെക്രട്ടറി ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.


സാമ്പത്തിക വർഷത്തിന്റെ അവസാനമായ മാർച്ച് മാസത്തിലാണ് സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തികകാര്യങ്ങളിലും തീർപ്പാക്കുന്നതും ഫണ്ട് അനുവദിക്കുന്നതും. സർക്കാർ ഉദ്യോഗസ്ഥർ രാപ്പകൽ ജോലി ചെയ്യേണ്ട സമയമാണിത്. സാമ്പത്തിക വർഷത്തിന്റെ വലിയ വേവലാതിയില്ലാതെ വെറുമൊരു സ്ഥലംമാറ്റ ഉത്തരവിന്റെ പേരിൽ സിവിൽ സ്റ്റേഷൻ പ്രവർത്തനം സതംഭിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. തന്റെ ഉത്തരവ് സർക്കാർ മാർഗനിർദേശമനുസരിച്ചാണെന്ന ഉത്തമ ബോധ്യത്തിലായിരിക്കണം കലക്ടർ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കാതിരുന്നതെന്നു വേണം കരുതാൻ.
മൂന്നു വർഷമായ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് കരട് പട്ടിക തയാറാക്കി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സ്വീകരിച്ച ശേഷം അന്തിമപട്ടിക തയാറാക്കുകയാണ് വേണ്ടതെന്നാണ് എൻ.ജി.ഒ യൂനിയന്റെ വാദം. എന്നാൽ മൂന്നു വർഷം കഴിഞ്ഞാൽ ഒരേ സ്ഥലത്ത് ഇരിക്കുന്നവരെ സ്ഥലം മാറ്റണമെന്ന സർക്കാർ മാർഗനിർദേശമുണ്ടെങ്കിൽ കലക്ടർക്ക് അതനുസരിച്ചല്ലേ പറ്റൂ. യൂനിയൻ ഇടപെടലിലൂടെ സ്ഥലംമാറ്റം റദ്ദ് ചെയ്ത് കിട്ടിയാൽ മൂന്നു വർഷത്തിലധികം ഒരേ സീറ്റിലിരുന്ന് ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥന് അഴിമതി തുടരുകയും ചെയ്യാം. ഇത് അനുവദിക്കാത്തതിനാലായിരിക്കാം പല മുൻ കലക്ടർമാരും എൻ.ജി.ഒ ഭീഷണി നേരിട്ടിട്ടുണ്ടാവുക എന്നു തോന്നിപ്പോവുകയാണ്.


എന്നാൽ സ്ഥലം മാറ്റപ്പെട്ടവരിലെ 16 പേരിൽ ഒമ്പതു പേർ സർക്കാർ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി സ്ഥലം മാറ്റപ്പെട്ടവരാണെങ്കിൽ അവരുടെ കാര്യം പരിഗണിക്കേണ്ടതായിരുന്നുവെന്ന കാര്യത്തിൽ തർക്കമില്ല. ഒമ്പതു പേർ മൂന്നു മാസം മുതൽ മൂന്നു വർഷത്തിനു താഴെ മാത്രം ഒരേ സ്ഥലത്ത് ജോലി ചെയ്തവരാണെങ്കിൽ സ്ഥലമാറ്റ ഉത്തരവിൽ അവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അനുഭാവപൂർവം പരിഗണിക്കേണ്ടതു തന്നെയാണ്. പക്ഷേ, അതിന്റെ പേരിൽ സിവിൽ സ്റ്റേഷൻ സ്തംഭിപ്പിക്കുന്ന സമരത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago