HOME
DETAILS

ഇന്ധന വില വര്‍ധനവിനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് റോബര്‍ട്ട് വദ്ര

  
backup
February 22, 2021 | 9:05 AM

national-robert-vadra-on-bicycle-slams-pm-over-fuel-price-2021

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. എ.സി കാറില്‍ നിന്ന് പുറത്തിറങ്ങി പ്രധാനമന്ത്രി ജനങ്ങളുടെ കഷ്ടപ്പാട് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'നിങ്ങള്‍ (പ്രധാനമന്ത്രി) എ.സി കാറുകളില്‍ നിന്ന് പുറത്തുവന്ന് ആളുകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് കാണണം, അങ്ങനെയെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ഇന്ധനവില കുറയ്ക്കും,' വദ്ര പറഞ്ഞു. നഗരത്തിലൂടെ സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇന്ധന വില കുറക്കാനാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവക്ക് മേലുള്ള എക്‌സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്നായിരുന്നു കത്തില്‍ സോണിയ ചോദിച്ചത്. ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസമായി ഇന്ധന വില കൂട്ടുകയാണ്. രാജ്യത്തെ പല സ്ഥലങ്ങളിലും പെട്രോളിന്റെ വില നൂറ് കടന്നു. ഡീസലിന്റെ വിലയും 90 രൂപക്ക് മുകളിലായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago