'ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുണ്ടാക്കിയത്'; കാടന്‍ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ല: യോഗിയ്ക്ക് മറുപടിയുമായി എ വിജയരാഘവന്‍
മലപ്പുറം: കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെ തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി ചുമതലുള്ള എ വിജയരാഘവന്‍. രാജ്യത്തെ ന്യൂനപക്ഷങ്ങളെവേട്ടയാടുന്ന കാടന്‍ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍ക്കോട് ബിജെപി ജാഥയില്‍ യോഗി ആദിത്യനാഥിന്റെ തീവ്ര അജണ്ടയാണ് പ്രഖ്യാപിച്ചത്.ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ ന്യൂനപക്ഷ വിരുദ്ധവും മുസ്ലീം വിരുദ്ധവുമാണ്. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും വേട്ടയാടാനുമാണ് ഇത് ഉപയോഗിക്കുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ ഇത്തരം കാടന്‍ നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷത്തെ വേട്ടയാടാന്‍ നിയമമുണ്ടാക്കുന്ന രീതി കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."