HOME
DETAILS

കെ ഡി എം എഫ് ത്രൈമാസ കാംപയിന് തുടക്കമായി

  
backup
February 22, 2021 | 5:29 PM

kdmf-riyadh-campaign

     റിയാദ്. 'കരുതലോടെ വിത്തിറക്കാം, കരുത്തുള്ള വിളവെടുക്കാം' എന്ന പ്രമേയത്തിൽ റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ്റെ ത്രൈമാസ കാംപയിന് തുടക്കമായി. "ദി ഇൻഫ്ലുവൻസ്" എന്ന ശീർഷകത്തിൽ ഫെബ്രുവരി 19 മുതൽ മെയ് 19 വരെ നീണ്ട് നിൽക്കുന്ന കാംപയിൻ ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ വഴി നിർവ്വഹിച്ചു. പ്രസിഡണ്ട് സൈനുൽ ആബിദ് മച്ചക്കുളം അധ്യക്ഷത വഹിച്ചു. സമീർ പുത്തൂർ കാംപയിൻ്റെ ചുരുക്ക വിവരണം നടത്തി.

    സന്ദേശ പ്രഭാഷണങ്ങൾ, അഹ്‌ലൻ ലി റമളാൻ, ക്വിസ് പ്രോഗ്രാം, മജ്‌ലിസു തർഖിയ്യ, റിഹ് ല (ഉംറ & മദീന) കുടുംബ വിളക്ക്, ആരോഗ്യ ചിന്തകൾ, എഡ്യൂക്കേഷന്‍ ആന്റ് കരിയർ മെന്ററിംഗ്, സകാത് വിശകലനം ഖുർആൻ ചലഞ്ച്, സ്റ്റാറ്റസ് വീഡിയോ, സൗഹൃദ പെരുന്നാൾ, സമാപന സംഗമം എന്നീ വിത്യസ്ത പരിപാടികൾ കാംപയിൻ്റെ ഭാഗമായി നടക്കും.

   കെ ഡി എം എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം പ്രമേയ പ്രഭാഷണം നടത്തി. അഷ്റഫ് വേങ്ങാട്ട്, അബ്ദുൽ ഗഫൂർ കൊടുവള്ളി, അക്ബർ വേങ്ങാട്ട്, ഷംസുദ്ദീന്‍ കൊറോത്ത്, ശഹീൽ കല്ലോട് അഷ്റഫ് അച്ചൂർ, ജുനൈദ് മാവൂർ, എഞ്ചിനീയര്‍ സുഹൈൽ കൊടുവള്ളി, അബ്ദുൽ ഗഫൂർ എസ്റ്റേമുക്ക്, മുഹമ്മദ് കായണ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്വാലിഹ് മാസ്റ്റർ ഗാനമാലപിച്ചു. ഷറഫുദ്ദീൻ ഹസനി മുഹമ്മദ് അമീൻ കൊടുവള്ളി ശമീജ് കൂടത്താൾ എന്നിവര്‍ നേതൃത്വം നൽകി. ജാസിർ ഹസനിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും വർക്കിങ് സെക്രട്ടറി അബ്ദുല്‍ കരീം അയ്യിൽ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ പാർക്കിങ്; സുരക്ഷയില്ല, 'കൊള്ള' മാത്രം

Kerala
  •  12 days ago
No Image

ഡൽഹി ​ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

National
  •  12 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.ടി അന്വേഷണ പുരോ​ഗതി റിപ്പോർട്ട് ഇന്ന് ഹെെക്കോടതിയിൽ 

Kerala
  •  12 days ago
No Image

ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്: വെനിസ്വേലയിൽ നഗരങ്ങൾ തകർത്ത അമേരിക്കൻ വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

International
  •  12 days ago
No Image

'റുതുരാജിനോട് കാണിച്ചത് അനീതി'; ഏകദിന ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  12 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവം; അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  12 days ago
No Image

സിസിടിവിയിൽ 'തത്സമയം' മോഷണം കണ്ടു; ഗുരുവായൂരിൽ പണവും സ്വർണ്ണവും കിട്ടാതെ വന്നപ്പോൾ കോഴിമുട്ട പൊരിച്ചു കഴിച്ച് മോഷ്ടാവ് മുങ്ങി

crime
  •  12 days ago
No Image

ഗസ്സയ്ക്ക് താങ്ങായി സഊദി അറേബ്യ; സഹായം വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  12 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  12 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  12 days ago