സ്ത്രീവിരുദ്ധ പരാമര്‍ശനം: ഇടുക്കി ഡി.സി.സി പ്രസിഡന്റിനെതിരേ കേസ്
ഇടുക്കി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഡി.സി മാത്യുവിനെതിരേ പൊലിസ് കേസെടുത്തു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്റെ പരാതിയിലാണ് നടപടി. രാജി ചന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.
അതേസമയം, തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണ്. സിപിഎം എതിരാളികള്‍ക്കെതിരെ പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിക്കുകയാണ്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സി പി മാത്യു പ്രതികരിച്ചു.
വിവാദ പ്രസംഗത്തില്‍ സി പി മാത്യുവിനെതിരെ പരാതി നല്‍കുമെന്ന് സിപിഐഎമ്മും, രാജി ചന്ദ്രനും പറഞ്ഞിരുന്നു. പിന്നാലെയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്റെ പരാതി നല്‍കിയത്.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സിപിഎമ്മില്‍ ചേര്‍ന്ന രാജി ചന്ദ്രനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ ആയിരുന്നു സിപി മത്യുവിന്റെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."