HOME
DETAILS
MAL
ഒമാൻ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി
backup
February 23 2021 | 09:02 AM
മസ്കത്ത്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാൻ പാരവേശന വിലക്ക് ഏർപ്പെടുത്തി.15 ദിവസത്തേക്കാണ് നിരോധനം.പ്രവേശന വിലക്ക് വ്യാഴാഴ്ച അർധരാത്രി 12 മണി മുതൽ പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗതത്തിലാണ് തീരുമാനം.
സുഡാൻ, ലെബനൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, നൈജീരിയ, ഗ്വിനിയ, ഘാന, സിയറ ലിയോൺ, ടാൻസാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഒമാനിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങളിലൊന്നിലൂടെ കടന്നുപോയ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും നിരോധനം ബാധകമാണ്.
ഒമാനി പൗരന്മാർ, നയതന്ത്രജ്ഞർ, ആരോഗ്യ വിദഗ്ധർ, അവരുടെ കുടുംബങ്ങൾ എന്നിവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡിന്റെ കൂടുതൽ വകഭേദങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെ വിദേശ യാത്ര ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."