ആരുടെ റോഡ്
തളിപ്പറമ്പ് : നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നു. ദേശീയപാതയിലും ബസ്സ്റ്റാന്‍ഡിലും മറ്റുറോഡുകളിലും നായ്ക്കളും, പശുക്കളും, ഗതാഗതതടസം സൃഷ്ടിക്കുന്നത് പതിവു കാഴ്ചയാണ്. ഇരുചക്രവാഹനങ്ങളും, സ്‌കൂള്‍കുട്ടികളുമാണ് ഇവയെക്കൊണ്ട് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. നഗരസഭ മുന്‍കൈയെടുത്ത് തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഓപ്പറേഷനു വിധേയമാക്കുന്ന നായ്ക്കളെ സംരക്ഷിക്കുവാന്‍ ഇടമില്ലാത്തതിനാല്‍ പദ്ധതി(എ.ബി.സി) താല്‍ക്കാലികമായി വേണ്ടെന്നുവെക്കുകയായിരുന്നു. നായ്ക്കളെ കൊല്ലുന്നതിന് കര്‍ശനമായ വിലക്ക് നിലവിലുള്ളതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നായപിടുത്തം നടക്കാത്തതാണ് തെരുവുനായ്ക്കളുടെ ക്രമാതീതമായ വര്‍ധനവിന് കാരണമായി പറയുന്നത്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കുന്നതിന് ജീവനക്കാരും, സംരക്ഷിക്കുന്നതിന് കാറ്റില്‍പൗണ്ടും ഉണ്ടായിട്ടും നഗരസഭ ഒരു നടപടിയും സ്വീകരിക്കാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അലഞ്ഞുതിരിയുന്ന പശുക്കള്‍ ദേശീയപാതയില്‍ കൂട്ടമായി കിടന്ന് ഉണ്ടാക്കിയ ഗതാഗത തടസം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് എല്ലാ സൗകര്യങ്ങളോടും കൂടി നഗരത്തില്‍ എ.ബി.സി പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റും, അലഞ്ഞുതിരിയുന്ന പശുക്കളെ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയും നഗരസഭയ്ക്ക് നിവേദനം നല്‍കിയിട്ടുണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."