HOME
DETAILS

മുസ്‌ലിം ലീഗ് തോറ്റ കുറ്റിപ്പുറവും മഞ്ചേരിയും ഓര്‍മകളില്‍ മാത്രം

  
backup
February 26 2021 | 19:02 PM

vfdxh


മലപ്പുറം: മുസ്‌ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ആദ്യമായി പരാജയപ്പെട്ട കുറ്റിപ്പുറം നിയമസഭാ മണ്ഡലവും മഞ്ചേരി ലോക്‌സഭാ മണ്ഡലവും ഇന്ന് ഓര്‍മകളില്‍ മാത്രം. 2008 ലെ മണ്ഡല പുനക്രമീകരണത്തിലാണ് കുറ്റിപ്പുറം നിയമസഭാ മണ്ഡലം കോട്ടക്കല്‍ മണ്ഡലമായും മഞ്ചേരി ലോക്‌സഭാ മണ്ഡലം മലപ്പുറമായും മാറിയത്.
2004ല്‍ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ഇന്നത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ.പി.എ മജീദ് ഇടത് മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.കെ ഹംസയോട് പരാജയപ്പെട്ടത്. ആദ്യമായി ലീഗിന് മഞ്ചേരി ലോക്‌സഭാ മണ്ഡലം നഷ്ടപ്പെട്ടത് ഈ തെരഞ്ഞെടുപ്പിലാണ്. പിന്നീട് 2006 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയും പരാജയപ്പട്ടു. ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.കെ.ടി ജലീലിനോടാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത്. ലീഗിന്റെ കുത്തക മണ്ഡലങ്ങളായ തിരൂരില്‍ ഇ.ടി മുഹമ്മദ് ബഷീറും മങ്കടയില്‍ ഡോ.എം.കെ മുനീറും പരാജയപ്പെട്ടതും ഈ തെരഞ്ഞെടുപ്പിലാണ്.


2008 ലാണ് സംസ്ഥാനത്ത് മണ്ഡല പുനക്രമീകരണം നടക്കുന്നത്. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ വര്‍ധന വരുത്താതെ അതിര്‍ത്തികള്‍ പുനക്രമീകരിച്ചും നിലവിലുള്ളതില്‍ ചിലത് ഒഴിവാക്കിയുമാണ് പുതിയ മണ്ഡലങ്ങള്‍ രൂപീകരിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നാലു പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂടി രൂപീകരിച്ചു.
കുറ്റിപ്പുറം മണ്ഡലം ഇല്ലാതാവുകയും ചെയ്തു. കുറ്റിപ്പുറത്തിന്റെ ഒരുഭാഗം കോട്ടക്കലിന്റെയും തവനൂരിന്റേയും ഭാഗമാക്കി മാറ്റുകയായിരുന്നു. ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, തവനൂര്‍ മണ്ഡലങ്ങളാണ് സമീപത്തെ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ ചേര്‍ത്ത് പുതുതായി മലപ്പുറം ജില്ലയില്‍ രൂപീകരിച്ചത്. മഞ്ചേരി ലോക്‌സഭാ മണ്ഡലം മലപ്പുറമായി മാറ്റിയതും ഇതോടൊപ്പമാണ്.
മണ്ഡല പുനക്രമീകരണത്തിന് ശേഷം ആദ്യമായി നടന്ന 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം മുസ്‌ലിം ലീഗിന്റെ ഇ.അഹമ്മദ് തിരിച്ചുപിടിച്ചു. കുറ്റിപ്പുറം ഉള്‍പ്പെട്ട കോട്ടക്കല്‍ മണ്ഡലം 2011 ല്‍ മുസ്‌ലിം ലീഗിലെ എം.പി അബ്ദുസ്സമദ് സമദാനിയും 2016ല്‍ ആബിദ് ഹുസൈന്‍ തങ്ങളും നിലനിര്‍ത്തി. അഹമ്മദിന്റെ മരണത്തോടെ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും പി.കെ കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെയാണ് വീണ്ടും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  10 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  11 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  12 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  12 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  12 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  13 hours ago