HOME
DETAILS
MAL
വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പി.ടി തോമസ്
backup
August 19 2016 | 00:08 AM
കാക്കനാട് : തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച കാര്‍ഷിക ദിനാഘോഷ പരിപാടിയിലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. കൊച്ചി കോര്പറേഷന് കൗണ്‍സിലറുടെ സഹോദരിയുടെ സംസ്കാര ചടങ്ങിന് പങ്കെടുക്കുക എന്നതുള്‍പ്പെടെ മണ്ഡലത്തിലെ നിരവധി പരാപാടികളില്‍ എത്താനുണ്ടായിരുന്നതിനാലാണ് നേരത്തെ പോയത്.
അല്ലാതെ നഗരസഭ ചെയര്‍പേഴ്സണ്‍ എത്താന്‍ താമസിച്ചതിനാല്‍ ഇറങ്ങിപോയതല്ലാ എന്നും ചടങ്ങില്‍ എത്തിയ എല്ലാവരോടും വിശേഷങ്ങള്‍ പങ്കുവെച്ചും എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ടാണ് പോയതെന്നും സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."