റഷ്യയുടെ 12 യു.എന്‍ നയതന്ത്രജ്ഞരെ പുറത്താക്കി യു.എസ്; ചാരവൃത്തിയില്‍ ഏര്പെട്ടെന്ന് വിശദീകരണം
വാഷിങ്ടണ്‍: ഉക്രൈന് അധിനിവേശം തുടരുന്നതിനിടെ റഷ്യയുടെ 12 യു.എന്‍ നവയതന്ത്രജ്ഞരെ പുറത്താക്കി യു.എസ്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ചാണ് യു.എസിന്റെ നടപടി. ഐക്യരാഷ്ട്ര സഭയിലെ യു.എസ് മിഷന് വക്താവ് തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
യുഎസ് റെസിഡന്‍സിയുടെ പ്രത്യേകാവകാശങ്ങള്‍ ഇവര്‍ ദുരുപയോഗം ചെയ്തതായി വക്താവ് ഒലിവിയ ഡാല്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. പ്രതിനിധികളെ അവരുടെ യുഎന്‍ നയതന്ത്ര സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനുള്ള നീക്കം കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഡാല്‍ട്ടണ്‍ വ്യക്തമാക്കി.
മാര്‍ച്ച് ഏഴിനകം നയതന്ത്രജ്ഞരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. റഷ്യന്‍ മിഷനെതിരെയുള്ള മറ്റൊരു ശത്രുതാപരമായ നടപടിയെന്നാണ് നെബെന്‍സിയ വിശേഷിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."