ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തണം: കെ.എ വാഹിദ് മാസ്റ്റര്‍
കായംകുളം: ആദര്‍ശങ്ങള്‍ അടിയറ വെക്കാതെ ഭൗതിക ആത്മീയ വിദ്യാഭ്യാസ സമന്നയത്തിലൂടെ തുല്ല്യത ഇല്ലാത്ത പ്രവര്‍ത്തനമാണ് സമസ്തയുടെ നേതൃത്ത്വത്തില്‍ നടക്കുന്നതെന്ന് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ വാഹിദ് മാസ്റ്റര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കായംകുളം റെയ്ഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗത്തിനെതിരെ കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കളിലും ബോധവത്ക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മുഫത്തിശ് എന്‍.കെ മുഹമ്മദ് ഫൈസി അധ്യക്ഷനായി. റെയ്ഞ്ച് സെക്രട്ടറി എം ഹാമിദ് മാസ്റ്റര്‍ വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
എം അബ്ദുല്‍ ഖാദര്‍ ദാരിമി, എ.എ വാഹിദ്, എ ഷംസുദ്ദീന്‍ മുസ്ലിയാര്‍, എച്ച് അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍, അയ്യൂബ് ഖാന്‍ മന്നാന്നി തുടങ്ങിയവര്‍ സംസാരിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു എം അബ്ദുല്‍ ഖാദര്‍ ദാരിമി ( പ്രസിഡന്റ്) മുഹമ്മദ് സ്വാലിഹ് ഫൈസി ,മുഹമ്മദ് കുഞ്ഞ് ഫൈസി ,(വൈസ് പ്രസിഡന്റുമാര്‍) എം ഹാമിദ് മാസ്റ്റര്‍ (സെക്രട്ടറി) അബ്ദുല്‍ കലാം മുസ്ലിയാര്‍ ,അബ്ദുല്‍ സലിം അസ്ലമി (ജോയിന്റ് സെക്രട്ടറിമാര്‍) കെ.എ വാഹിദ് മാസ്റ്റര്‍ ( ട്രഷര്‍) അയ്യൂബ് ഖാന്‍ മന്നാന്നി (പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍) താജുദ്ദീന്‍ ഇല്ലിക്കുളം, നാസറുദ്ദീന്‍ മുസ്ലിയാര്‍ (പരീക്ഷ ബോര്‍ഡ് വൈസ് ചെയര്‍മാന്മാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."