HOME
DETAILS

'വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം പേരും ഇന്ത്യയിൽ യോ​ഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നു' വിവാദ പ്രസ്താവനയുമായി പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി

  
backup
March 03 2022 | 06:03 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b8%e0%b4%bf%e0%b5%bb-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d


ന്യൂഡൽഹി
ഉക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രം സത്വര നടപടികൾ സ്വീകരിക്കുന്നതിനിടെ, വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.
വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90 ശതമാനം പേരും ഇന്ത്യയിൽ യോ​ഗ്യതാ പരീക്ഷകളിൽ പരാജയപ്പെടുന്നുവെന്നാണ് മന്ത്രിയുടെ വിവാദ പരാമർശം. മെഡിസിൻ പഠിക്കാൻ വിദ്യാർഥികൾ എന്തുകൊണ്ട് വിദേശത്ത് പോകുന്നുവെന്നത് ചർച്ച ചെയ്യാൻ പറ്റിയ സമയമല്ലിതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്ന് മെഡിക്കൽ ഡി​ഗ്രി പാസാകുന്നവ‍ർക്ക് ഇന്ത്യയിൽ പ്രാക്ടീസ് നടത്തണമെങ്കിൽ ഫോറിൻ മെഡിക്കൽ ​ഗ്രാജ്വേറ്റ്സ് പരീക്ഷ പാസാവണമെന്നാണ് ചട്ടം. ഉക്രൈനിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. മെഡിസിൻ പഠനത്തിനായി വിദേശരാജ്യങ്ങളിൽ പോകേണ്ടതില്ലെന്നും ഇന്ത്യയിൽ തന്നെ പഠിക്കണമെന്നും പ്രധാനമന്ത്രി മോദിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഉക്രൈനിൽ റഷ്യൻ അധിനിവേശം തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് മോദി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago
No Image

ഏറ്റുമാനൂരില്‍ കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മീനച്ചിലാറ്റില്‍

Kerala
  •  a month ago