അടുത്തയാഴ്ച്ച മുതൽ സഊദിയിൽ സ്വകാര്യ ആശുപത്രികളിലും കൊവിഡ് വാക്സിൻ
റിയാദ്: അടുത്തയാഴ്ച മുതൽ സഊദിയിൽ സ്വാകാര്യ ആശുപത്രികളിലും കോവിദഃ വാക്സിൻ ലഭ്യമായിത്തുടങ്ങും. രാജ്യത്തെ മുഴുവൻ ആളുകളിലേക്കും വളരെ പെട്ടെന്ന് തന്നെ വാക്സിൻ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ ആശുപത്രികളിലും വാക്സിൻ വിതരണത്തിന് സൗകര്യമൊരുക്കുന്നത്. സൗജന്യമായി തന്നെയായിരിക്കും സ്വകാര്യ ആശുപതികളിലും വാക്സിനുകൾ വിതരണം ചെയ്യുക. അടുത്തയാഴ്ച മുതൽ രാജ്യത്തെ പ്രൈവറ്റ് ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവിടങ്ങളിൽ വാക്സിനുകൾ വിതരണം ചെയ്തു തുടങ്ങുമെന്ന് ആരോഗ്യമേഖലയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടു ദിവസം മുമ്പ് സഊദി ആരോഗ്യ മന്ത്രാലയം അൽ ദവ ഫാർമസികൾ വഴി വാക്സിൻ വിതരണം ചെയ്യാൻ കരാറിൽ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവ വഴിയും വാക്സിനുകൾ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."