HOME
DETAILS
MAL
നര്‍സിങിന് ഗുസ്തിയില്‍ മത്സരിക്കാനാവില്ല: നാലു വര്‍ഷം വിലക്ക്
backup
August 19 2016 | 02:08 AM
റിയോ ഡി ജനീറോ: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിന് നാലു വര്‍ഷം വിലക്ക്. ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിംഗിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) നല്കിയ അപ്പീല്‍ രാജ്യാന്തര കോടതി അംഗീകരിച്ചു. വിധി വന്നതോടെ ഇന്ന് നടക്കുന്ന 74 കിലോ ഗ്രാം ഒളിമ്പിക്് ഗുസ്തിയില്‍ നര്‍സിങിന് മത്സരിക്കാനാവില്ല.
തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന നര്‍സിങിനെ വാദം രാജ്യാന്തര കായിക കോടതി അംഗീകരിച്ചില്ല. നേരത്തെ നര്‍സിങിന്റെ സാമ്പിളില്‍ ഉത്തേജക മരുന്ന് കണ്ടെത്തിയിരുന്നെങ്കിലും നാഡയുടെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം ഒളിംപിക്സിന് മത്സരിക്കാനെത്തിയത്. എന്നാല്‍ ഇതിനെതിരെ വാഡ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."