HOME
DETAILS

ശതാബ്ദിയുടെ നിറവില്‍ രണ്ട് സാഹിത്യ ഇതിഹാസങ്ങള്‍

  
backup
March 06 2022 | 05:03 AM

4562456-2

ലോകയുദ്ധാനന്തര ലോകത്തെ
കോറിയിട്ട 'ദ് വേസ്റ്റ് ലാന്‍ഡ്'

ഒരു കോടി പട്ടാളക്കാരും അത്ര തന്നെ സാധാരണക്കാരും കൊല്ലപ്പെട്ട ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ടി.എസ് എലിയറ്റ് 'ദ് വേസ്റ്റ് ലാന്‍ഡ്' രചിക്കുന്നത്. അമേരിക്കയില്‍ നിന്നും ലണ്ടനിലേക്ക് കുടിയേറി ലോയ്ഡ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനായി ജോലിചെയ്യുന്നതിനിടയിലാണ് എലിയറ്റ് നിരൂപണങ്ങളും റിവ്യൂകളും എഴുതി രചനാലോകത്തേക്ക് പ്രവേശിക്കുന്നത്. ഉയിര്‍ത്തെഴുന്നേല്‍പ്പ് അസാധ്യമായ മട്ടില്‍ മനുഷ്യജീവിതം അധ:പതിച്ചു പോയിരിക്കുന്നു എന്ന് വരച്ചുകാട്ടുന്ന, 'April is the cruellest month' എന്ന വരിയില്‍ തുടങ്ങുന്ന ഈ മഹാകാവ്യം 434 വരികളിലായി ആധുനിക കാലത്തെ ധാര്‍മികതയുടെ അപ്രത്യക്ഷമാകലും ശരീരേച്ഛയുടെ അനിയന്ത്രിതമായ മാലിന്യവല്‍ക്കരണവും വരച്ചുകാണിക്കുന്നു.


ആയിരത്തില്‍പരം വരികള്‍ ഉണ്ടായിരുന്ന ഈ കവിതയുടെ കൈയെഴുത്ത് പ്രതി സുഹൃത്തും ഇമേജിസ്റ്റ് കവിതയുടെ തോഴനുമായ എസ്രാ പൗണ്ടാണ് ഇന്ന് കാണുന്ന മട്ടില്‍ എഡിറ്റ് ചെയ്ത് ചുരുക്കിയത്. അഞ്ച് ഭാഗങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്ന 'ദ് വേസ്റ്റ് ലാന്‍ഡ്' നമ്മുടെ പഞ്ചഭൂത സങ്കല്‍പ്പങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നത് കാണാം. യുദ്ധം, അതുണ്ടാക്കിയ വിഹ്വലത, ധാര്‍മികതയില്‍ നിന്ന് വിദൂരസ്ഥരായ നഗരമനുഷ്യര്‍, ഇന്ദ്രിയാനുഭൂതി മാത്രം ലക്ഷ്യമാക്കി പരക്കംപായുന്ന സ്ത്രീപുരുഷന്മാര്‍, മതമൂല്യങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടം, സ്വവര്‍ഗരതി പോലുള്ള കൊടുംപാപം എന്നിവകൊണ്ട് ലോകം ഒരു തരിശുഭൂമിയായിക്കൊണ്ടിരിക്കുന്നതിന്റെ ഭീതിദമായ ചിത്രമാണ് കവി ഈ മഹാകാവ്യത്തിലൂടെ കോറിയിടുന്നത്.


വെറുപ്പുകൊണ്ട് മനുഷ്യര്‍ കൊന്ന് കുഴിച്ചുമൂടിയ ശവശരീരങ്ങള്‍ മുളച്ചുതുടങ്ങിയോ എന്നര്‍ഥംവരുന്നതടക്കം കാരിരുമ്പിന്റെ ശക്തിയുള്ള നിരവധി വരികള്‍കൊണ്ട് സമ്പന്നമാണ് ഈ കവിത. ഷണ്ഡനായ ഫിഷര്‍ കിങ് തന്റെ ലൈംഗികത തിരിച്ചുകിട്ടുന്നതിന് വേണ്ടി ക്രിസ്തു അന്ത്യഅത്താഴത്തില്‍ ഉപയോഗിച്ച തിരുക്കാസ (Holy Grail) അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഒരു യോദ്ധാവിനെ അയക്കുന്നതാണ് കവിതയുടെ പുറംചട്ട. ആണായും പെണ്ണായും ജീവിക്കാന്‍ അവസരം ലഭിച്ച 'റ്റെയ്‌റീസിയാസ്' എന്ന മിത്തിക്കല്‍ കഥാപാത്രമാണ് ഇതിലെ നായകന്‍/നായിക. അതുവഴി ലിംഗഭേദമില്ലാത്ത ഒരു പരിപ്രേക്ഷ്യത്തെ കവി അവതരിപ്പിക്കുന്നു.
വലിയൊരു ദുരന്തകാവ്യമാകുമായിരുന്ന ഈ കവിത അവസാനിക്കാന്‍ പോകുന്നിടത്ത് വെച്ചാണ് ഒരു കൈത്തിരിനാളം കൊണ്ട് എലിയറ്റ് ശുഭപ്രതീക്ഷയിലേക്ക് തിരിച്ചുവിടുന്നത്: ബൃഹദാരണ്യകോപനിഷത്തില്‍ പരാമര്‍ശിക്കുന്ന പ്രജാപതിയുടെ ഉപദേശം ദത്ത, ദയധ്വം, ദമ്യത, (നല്‍കുക, കരുണ കാണിക്കുക, ആത്മനിയന്ത്രണം പാലിക്കുക) ഉള്‍ക്കൊണ്ട് ശാന്തിമന്ത്രങ്ങളിലൂടെ ഒരു പുതിയ ലോകം കെട്ടിപ്പടുക്കാം എന്ന ശുഭപ്രതീക്ഷ!


'Obscurtiy' എന്ന കാവ്യസവിശേഷതയിലൂടെയാണ് എലിയറ്റ് തന്റെ കവിത ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. നേരിട്ട് കാര്യങ്ങള്‍ പറയുന്നതിന് പകരം, മിത്തുകളില്‍ നിന്നും സാഹിത്യത്തില്‍ നിന്നും ഓപ്പറകളില്‍ നിന്നുമൊക്കെയുള്ള ഉദാഹരങ്ങള്‍ ചേര്‍ത്തുവെച്ചും ചിതറി അവതരിപ്പിച്ചുമാണ് ലോകം എങ്ങനെയൊക്കെയാണ് തരിശുഭൂമിയായിത്തീരുന്നത് എന്നദ്ദേഹം സമര്‍ഥിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ കവിതയുടെ ആസ്വാദനത്തിന് നിരവധി റഫറന്‍സുകളും അദ്ദേഹത്തിന്റെ ഭാര്യ വിവിയന്‍ എലിയറ്റിന്റെ ഡയറിക്കുറിപ്പുകളും ഒക്കെ പരിശോധിക്കാതെ 'ദ് വേസ്റ്റ് ലാന്‍ഡി'ന്റെ വരികള്‍ക്കിടയിലേക്ക് പ്രവേശിക്കാനാവില്ല. സ്വീഡിഷ് കമ്മിറ്റി 1948ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ആദരിച്ചു.


ആധുനിക മനുഷ്യജീവിതത്തിന്റെ
സങ്കീര്‍ണതകളുമായി 'യുലിസീസ്'

ഗ്രീക്ക് കവി ഹോമറിന്റെ ഇതിഹാസ കാവ്യമായ 'ഓഡിസി'യില്‍ നിന്നാണ് ഐറിഷ് എഴുത്തുകാരനായ ജെയിംസ് ജോയ്‌സ് തന്റെ ഇതിഹാസ നോവലായ 'യുലിസീസി'ന്റെ കൂട്ടുകള്‍ കണ്ടെത്തുന്നത്. മൂന്ന് ബുക്കുകളിലായി നിരത്തിയിരിക്കുന്ന, 18 എപ്പിസോഡുകള്‍ നിറച്ച ഈ ബൃഹദ് നോവല്‍ പൂര്‍ത്തിയാക്കാന്‍ ജോയ്‌സിന് ഏഴുവര്‍ഷത്തെ അധ്വാനമാണ് ആവശ്യമായി വന്നത്. ലിയോപോള്‍ഡ് ബ്ലൂം, സ്റ്റിഫന്‍ ഡീഡലസ് എന്നീ പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തില്‍ 1904 ജൂണ്‍ 16 എന്ന ഒരൊറ്റ ദിവസം നടക്കുന്ന കുറെ സംഭവങ്ങളാണ് 730 പേജുകളിലായി വിവരിക്കുന്ന നോവലിന്റെ ഇതിവൃത്തം. ബോധധാരാ പ്രവാഹം (Stream of Consciousness) എന്ന അതിസങ്കീര്‍ണ സാങ്കേതികതയാണ് ജോയ്‌സ് ഈ നോവലിന്റെ ആഖ്യാനത്തിന് ഉപയോഗിച്ചിരിക്കുന്നത്. 1922 ഫെബ്രുവരി 2നാണ് ഈ നോവല്‍ പൂര്‍ണ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ജോയ്‌സിന്റെ 'യുലിസീസ്' നിരവധി അര്‍ഥങ്ങളും ക്രോസ്‌കട്ട് പ്രമേയങ്ങളും കൊണ്ട് സമ്പന്നമാണ്. എന്നാല്‍ ഇതിന്റെ കാതലായ കഥ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്ന ഒന്നാണ്. യുവാവായ സ്റ്റീഫന്‍ ഡീഡലസിന്റെ അമ്മ അടുത്തിടെ മരിക്കുന്നു. അവന്‍ പിതാവുമായി അകലുന്നു. പകല്‍ സമയത്ത് അവന്‍ ഒരു സ്‌കൂളില്‍ പഠിപ്പിക്കുന്നു. അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അലഞ്ഞുനടക്കുന്നു. ഒരു വേശ്യാലയത്തിലേക്ക് പോകുന്നു. കൂടാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ജൂതനായ ലിയോപോള്‍ഡ് ബ്ലൂമിനെ കണ്ടുമുട്ടുന്നു. അയാള്‍ക്ക് ഒരു മകനെ നഷ്ടപ്പെട്ടിട്ടുണ്ട്. സ്റ്റീഫന്‍ അയാളില്‍ ഒരു പിതാവിനെ താല്‍ക്കാലികമായി കണ്ടെത്തുന്നു; ബ്ലൂം ഒരു മകനെയും. ബ്ലൂമിന്റെ സാധാരണ ലൗകിക അലഞ്ഞുതിരിയലുകള്‍ 'ഓഡിസി'യിലെ സംഭവങ്ങളുമായി വ്യത്യാസപ്പെട്ടാണുള്ളത്. ഇംഗ്ലിഷ് ഗദ്യത്തിന്റെ വികാസത്തെക്കുറിച്ചുള്ള ഒരു പഠനം, കൂടാതെ അതിന്റെ ഉപയോഗത്തില്‍ വെളിവാകുന്ന സൗന്ദര്യം, ബോധത്തിന്റെ സാങ്കേതികത തുടങ്ങി നോവലില്‍ മനോഹരമായ നിരവധി ഭാഗങ്ങളും അപൂര്‍വ നിമിഷങ്ങളും ഉണ്ട്.
'യുലിസീസ്' ജീവിതത്തെക്കുറിച്ചുള്ള ദാര്‍ശനികതയാണ്. അതിന്റെ സങ്കീര്‍ണതയെ കുറിച്ചുള്ള വ്യാഖ്യാനമാണ്. മനുഷ്യത്വത്തെക്കുറിച്ചും ജീവിതത്തിന്റെ സ്വഭാവത്തെക്കുറിച്ചും ആളുകള്‍ എങ്ങനെ സഹായത്തിനും പിന്തുണക്കും വേണ്ടി പരസ്പരം അന്വേഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള വളരെ ചലനാത്മകമായ, ആഴത്തിലുള്ള ഒരു പഠനമാണ്.
ആഖ്യാനത്തില്‍ അമിത ലൈംഗികത ആരോപിച്ച് ഇംഗ്ലണ്ടിലും അമേരിക്കയിലും നിരോധിക്കപ്പെട്ട ഈ നോവല്‍ ഫ്രാന്‍സില്‍ വെച്ചാണ് പ്രസിദ്ധീകരണം നടത്തിയത്. മലയാളത്തിലും ചൈനീസിലും അറബിയിലും അടക്കം നിരവധി ഭാഷകളിലേക്ക് ഈ നോവല്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലിഷ് ഭാഷാസാഹിത്യത്തില്‍ മോഡേണിസം ഉദ്ഘാടനം ചെയ്യപ്പെടുന്നത് 'ദ് വേസ്റ്റ് ലാന്‍ഡ്', 'യുലിസീസ്' എന്നീ കൃതികളിലൂടെയാണ് എന്നതുകൂടി 2022ല്‍ രചനയുടെ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ഓര്‍ക്കേണ്ടതാണ്. വിശ്വസാഹിത്യത്തിന് കവിതയിലും നോവലിലും ഏറ്റവും മുന്തിയ മാതൃകകളാണ് ഇവ സമ്മാനിച്ചത് എന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago