HOME
DETAILS

യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്

  
Web Desk
June 24, 2025 | 5:18 AM

Iran-Israel Ceasefire Reported Says Al Jazeera No Official Statement Yet

തെഹ്‌റാന്‍: ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി അല്‍ജസീറ റിപ്പോര്‍ട്ട്. ഇക്കാര്യം ഇസ്‌റാഈല്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇസ്‌റാഈലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയും വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വന്നിട്ടില്ല. 


പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു നിര്‍ദേശിച്ചതായി ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇറാനിയന്‍ പ്രസ് ടിവിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇറാനും ഇസ്‌റാഈലിനുമിടയില്‍ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാനാണ് ആദ്യം വെടിനിര്‍ത്തുകയെന്നും. 12 മണിക്കൂറിന് ശേഷം ഇസ്‌റാഈലും വെടിനിര്‍ത്തുമെന്നുമാണ് ട്രംപ് വിശദമാക്കിയത്. 

ഖത്തറിലെ യു.എസ് വ്യോമതാവളം ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ ഇസ്‌റാഈലിനും ഇറാനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നത്.എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശത്തിന് ശേഷവും ഇസ്റാഈല്‍ ഇറാന് നേരെ ആക്രമണം നടത്തി. ഇന്ന് പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന് നേരെയായിരുന്നു ആക്രമണം. പിന്നാലെഇസ്‌റാഈലിലേക്ക് ഇറാനും മിസൈലുകള്‍ തൊടുത്തുവിട്ടു. ആക്രമണത്തില്‍ ചുരുങ്ങിയത് എട്ടുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മിഡില്‍ ഈസ്റ്റിലെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവര്‍ നേരിട്ടും അല്ലാതെയും ഇറാനുമായും ആശയവിനിമയം നടത്തിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അറിയിച്ചില്ലെന്നാണ് ഇറാന്‍ പ്രതികരിച്ചത്. യുദ്ധം തുടങ്ങിവച്ച ഇസ്‌റാഈല്‍ തന്നെ ആദ്യം ആക്രമണം അവസാനിപ്പിക്കട്ടെയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം: 'ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതുപോലെ, ഇസ്റാഈല്‍ ആണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. ഞങ്ങളല്ല ആക്രമണം തുടങ്ങിവച്ചത്. ഇപ്പോള്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു കരാറും ഇല്ല. എങ്കിലും ഇറാന്‍ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്റാഇല്‍ ഭരണകൂടം അവസാനിപ്പിക്കുകയാണെങ്കില്‍ ഞങ്ങളും ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കും.- അദ്ദേഹം പറഞ്ഞു. 

 

Al Jazeera reports that a ceasefire between Iran and Israel is now in effect, with confirmation from Israeli Broadcasting Authority. However, no official statements have been released by either government yet.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  2 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  2 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  2 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  2 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  2 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  2 days ago
No Image

കുവൈത്തിൽ റസിഡൻഷ്യൽ ഏരിയകളിലെ സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കും; പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം

Kuwait
  •  2 days ago
No Image

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

Kerala
  •  2 days ago
No Image

ദുബൈയിലെ താമസക്കാർക്കും പ്രവാസികൾക്കും ആശ്വാസം; 'ജബ്ർ' വഴി ഇനി മരണാനന്തര നിയമനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാം

uae
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം: പോളിംഗ് 75.85%; എല്ലാ ജില്ലകളിലും 70 ശതമാനം കടന്ന് മികച്ച പ്രതികരണം

Kerala
  •  2 days ago