HOME
DETAILS

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

  
Web Desk
June 24 2025 | 03:06 AM

Qatar Reopens Airspace After Temporary Closure Following Iran Attack

ദോഹ: ദോഹ: ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചതിനെ തുടർന്ന് അടച്ച ഖത്തർ വ്യോമാതിർത്തി വീണ്ടും തുറന്നു. കുവൈത്തിലെ വ്യോമപാതകളും പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ വിമാന സർവിസുകൾ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടു. ഹമദ് വിമാനത്താവളത്തില്‍ ഖത്തര്‍ സമയം രാത്രി 12 മണിയോടെ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി. താല്‍ക്കാലികമായി അടച്ച വ്യോമപാത തുറന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. വിമാനത്താവളം സാധാരണനിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചായി ഖത്തര്‍ എയര്‍വേസ് ട്വീറ്റ്‌ചെയ്തു.

സര്‍വിസ് പുനരാരംഭിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് ഖത്തറിലേക്കുള്ള വിമാന സര്‍വിസുകള്‍ പുനസ്ഥാപിച്ചു. തിരുവനന്തപുരം ദുബൈ എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം - അബൂദബി ഇത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ എന്നിവ ഇതിനകം പുറപ്പെട്ടു. 

എന്നിരുന്നാലും, തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന എട്ട് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഖത്തർ എയർവേസ്, കുവൈത്ത് എയർവേസ്, ഇൻഡിഗോ എന്നിവയുടെ ഓരോ വിമാനവുമാണ് റദ്ദാക്കിയത്. യാത്രക്കാരുടെ സൗകര്യത്തിനായി വിമാനത്താവളത്തിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്, അധിക സീറ്റുകളും കൗണ്ടറുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇറാൻ ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. 'ബഷാറത്ത് അൽ ഫത്തഹ്' എന്ന പേര് നൽകിയ ഓപ്പറേഷന്റെ ഭാഗമായാണ് ഖത്തർ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ആക്രമണം നടന്നത്. ഇതേത്തുടർന്നാണ് ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ താത്കാലികമായി അടച്ചത്.

Qatar has reopened its airspace after a temporary closure following an attack by Iran targeting the US military base in the country. The Hamad International Airport resumed flight operations at midnight Qatar time. The reopening was announced by the Qatari Foreign Ministry, allowing for the normalization of air traffic and operations [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  6 hours ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  6 hours ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  6 hours ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  6 hours ago
No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  7 hours ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍

International
  •  7 hours ago
No Image

യു.ഡി.എഫിന് നിലമ്പൂരോർജം; ഇനി ഫൈനൽ പോരാട്ടത്തിന്

Kerala
  •  7 hours ago
No Image

മുസ്‌ലിം യൂത്ത് ലീഗ് ‌ശാഖാ സമ്മേളനങ്ങൾക്ക് ജൂൺ 25ന് തുടക്കം

Kerala
  •  7 hours ago
No Image

അസമയത്ത് വീടുകളിൽ മുട്ടാനോ കടന്നുകയറാനോ നിൽക്കേണ്ട; എല്ലാവർക്കും അവരുടെ വീട് അമ്പലമോ കൊട്ടാരമോ പോലെ; പൊലിസിനോട് ഹൈക്കോടതി

Kerala
  •  7 hours ago
No Image

കരുത്തുകാണിച്ച് പി.വി അന്‍വര്‍; ഒറ്റയാള്‍ പോരാട്ടത്തിന് മുന്നണി വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായി

Kerala
  •  7 hours ago