മുസ്ലിംകള്ക്ക് അമിത് ഷാ മകളെ കെട്ടിച്ചുകൊടുക്കണോ: വിദ്വേഷ പരാമര്‍ശവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: അമിത് ഷാക്കെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് പ്രതികരിക്കവേ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പിന്നെ മുസ്ലിംകള്ക്ക് അമിത് ഷാ മകളെ കെട്ടിച്ചുകൊടുക്കുകയാണോ വേണ്ടെതെന്ന് കെ.സുരേന്ദ്രന്
വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അമിത് ഷായുടെ സ്വരം കടുക്കുകയാണെന്നും വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തെ പൊന്നാനി മണ്ഡലത്തില്‍ ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാന്‍ പറ്റാത്ത വിധം വര്‍ഗീയ പാര്‍ട്ടിയായി സി.പി.എം അധ:പതിച്ചുവെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷായെന്നാണ് പിണറായി പറയുന്നത്. പറയുന്ന ആളുടെ പാര്‍ട്ടിക്ക് മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദുവിനെ മത്സരിപ്പിക്കാന്‍ പറ്റില്ല. ഇന്നലെ നടന്ന പ്രകടനം എല്ലാവരും കണ്ടതല്ലേ എ്ന്നും സുരേന്ദ്രന് ചോദിച്ചു.
മലബാറില്‍ സി.പി.എം എസ്.ഡി.പി.ഐയായി മാറിയിരിക്കുന്നു. പൊന്നാനിയിലോ കുറ്റ്യാടിയിലോ ഒരു ഹിന്ദു സ്ഥാനാര്‍ഥിക്ക് മത്സരിക്കാനാകില്ല. അത്ര വലിയ വര്‍ഗീയ നിലപാടുള്ള പാര്‍ട്ടിയുടെ നേതാവാണ് അമിത് ഷാക്കെതിരെ പറയുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."