ഉത്തരാഖണ്ഡില്‍ ബി.ജെ.പി തുടര്‍ഭരണം ഉറപ്പിച്ചു; പക്ഷേ, മുഖ്യമന്ത്രി പിന്നില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തുടര്‍ഭരണമുറപ്പിച്ച് ബി.ജെ.പി. 40 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം തുടരുന്നത്. അതേസമയം, പാര്‍ട്ടി ഭരണം ഉറപ്പിച്ചെങ്കിലും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ഏറെ പിന്നിലാണ്.
എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തരാഖണ്ഡില്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ ചരിത്രം രചിച്ച് ബിജെപി ഇവിടെ ഭരണത്തുടര്‍ച്ച നേടിയിരിക്കുകയാണ്.
കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഹരീഷ് റാവത്തും ഏറെ പിന്നിലാണ്. ഹരിദ്വാറില്‍ ബിജെപിയുടെ മദന്‍ കൗശിക്ക് 939 ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ സത്പല്‍ ബ്രഹ്മചാരിയാണ് ഇവിടെ മദന്‍ കൗശിക്കിന് എതിരാളി.
നിലവില്‍ ഇരുപത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. തിരിച്ചുവരാനാവാത്ത വിധം കോണ്‍ഗ്രസ് പിന്നിലാണ്. മുഖ്യമന്ത്രിമാര്‍ രണ്ട് തവണ മാറിയിട്ടും കോണ്‍ഗ്രസിന് ഭരണവിരുദ്ധ വികാരം മുതലെടുക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."