HOME
DETAILS
MAL
ബി.ജെ.പിയ്ക്ക് കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ 35 സീറ്റു മതി: വാദം ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍
backup
March 12 2021 | 07:03 AM
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന വാദം ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
സര്‍ക്കാറുണ്ടാക്കാന്‍ ആവശ്യമായ സീറ്റ് ഞങ്ങള്‍ക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങള്‍ ഗവണ്‍മെന്റുണ്ടാക്കും. അതില്‍ ഒരു സംശയവുമില്ല.- സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തും ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ബി.ജെ.പി നേതാവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."