എക്സിറ്റ് പോള്‍ ഫലം ശരിവെച്ച് മണിപ്പൂരില്‍ ബി.ജെ.പി മുന്നേറ്റം
ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് മണിപ്പൂരില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. നിലവില്‍ 26 സീറ്റില്‍ ബിജെപി മുന്നിലുണ്ട്. 60 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് 13 സീറ്റില്‍ ലീഡ് ചെയ്യുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 7 സീറ്റില്‍ മുന്നേറുന്നു.
മണിപ്പൂരില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ ബി.ജെ.പി നാല് വീതം സീറ്റുകളുള്ള നാഗാ പീപ്പിള്‍സ ഫ്രണ്ട്, നാഷണല്‍ പീപ്പിള്സ്് പാര്‍ട്ടി എന്നിവയുമായി ചേര്‍ന്ന് അധികാരത്തില്‍ വരികയായിരുന്നു. ലോക് ജനശക്തി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും ബിജെപിക്ക് പിന്തുണ നല്കി. നോങ്തോംബം ബിരേന്‍ സിങ് ആയിരുന്നു മുഖ്യമന്ത്രി.
അതേസമയം, ഇത്തവണ ബിജെപി ഒറ്റക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാര്‍ട്ടികളിലേക്കും കൂറുമാറി. അത് ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക പ്രതിനിധികള്‍ ഇംഫാലിലെത്തിക്കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."