ഫോര്‍ട്ട് കൊച്ചി-എറണാകുളം റൂട്ടില്‍ യാത്രാ ദുരിതം
മട്ടാഞ്ചേരി: ആകെയുള്ള ആറ് ബോട്ടുകളില്‍ മൂന്നെണ്ണം അറ്റകുറ്റപണികള്‍ക്കായി കയറ്റിയതോടെ ഫോര്‍ട്ട്കൊച്ചി എറണാകുളം റൂട്ടില്‍ ജലഗതാഗതം ദുരിതത്തിലായി. നൂറ് കണക്കിനാളുകളാണ് ദിവസേന നഗരത്തില്‍ എത്തുന്നതിന് ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത്. എസ്.31, എസ്.34 എന്നീ ബോട്ടുകള്‍ ഇന്നലെ തകരാറിലായി.
എ.87 ബോട്ട് കഴിഞ്ഞ ആറാം തിയതി അറ്റകുറ്റ പണികള്‍ക്കായി കയറ്റിയെങ്കിലും ഇത് വരെ പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ മൂന്ന് ബോട്ടുകള്‍ക്ക് പകരം സംവിധാനം ഒരുക്കാത്ത ജലഗതാഗത വകുപ്പിന്റെ നടപടി യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നഗരത്തിലെ ഷോറൂമുകളിലും കടകളിലും മറ്റും ജോലി ചെയ്യുന്നവരാണ് ബോട്ട് സര്‍വ്വീസിനെ ആശ്രയിക്കുന്നത്.ബോട്ട് സര്‍വീസിനെ ആശ്രയിക്കുന്നത് ഏറിയ പങ്കും സാധാരണക്കാരായതിനാലാണ് അധികൃതര്‍ നിസംഗത പുലര്ത്തുന്നതെന്നാണാക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."