കേരള മദ്യ ലഹരി നിരോധന സമിതി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു
കായംകുളം: സമൂഹത്തില്‍ മദ്യ-ലഹരി വസ്തുക്കളുടെ ഉപഭോഗം കുറച്ചുകൊണ്ടുവരുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ ലഹരിയുടെ ഭയാനകത മനസ്സിലാക്കുന്നതിനും ലഹരിമുക്ത തലമുറയെ സൃഷ്ടിക്കുന്നതിനുംവേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരള മദ്യ ലഹരി നിരോധന സമിതി കാര്‍ത്തികപ്പള്ളി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ന
ഡോ. എന്‍. വിജയകൃഷ്ണന്‍ പുതുപ്പള്ളി (പ്രസിഡന്റ്), കാപ്പില്‍ കെ.പി. പ്രഭാകരന്‍ (വൈസ് പ്രസിഡന്റ്), തയ്യില്‍ റഷീദ് (സെക്രട്ടറി), നിസാം ചേരാവള്ളി (ജോ. സെക്രട്ടറി), അഡ്വ. ശ്രീജ പുല്ലുകുളങ്ങര (ഖജാന്‍ജി), നിര്‍വ്വാഹകസമിതി അംഗങ്ങളായി അസീസ് അഷ്‌റഫ്, ബാബുരാജന്‍ പുതുപ്പള്ളി, മുബാറക്ക് ബേക്കര്‍, നിസാം സാഗര്‍ എന്നിവരെ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ. ഹാരിസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. കുറ്റീത്തെരുവിലെ സ്വകാര്യ വിവാദ ഹോട്ടലിന് ബാര്‍ അനുമതി നല്‍കിയതിനെതിരെ ശക്തമായ ജനകീയ സമരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യനയത്തെ യോഗം ശക്തമായി അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."