
കടലിനക്കരെ മറ്റൊരു മലബാർ
മടവൂർ രാമചന്ദ്രൻ
മലപ്പുറം ജില്ലയിലെത്താതെ മഞ്ചേരിയിലും തിരൂരും വണ്ടൂരും നിലമ്പൂരും പോകാൻ പറ്റുമോ? നിലമ്പൂരിനടുത്ത് കടലുണ്ടോ? വണ്ടൂരിൽ ബോട്ടുജെട്ടിയുണ്ടോ? എല്ലാ ചോദ്യത്തിനും ഉണ്ട് എന്നാണുത്തരം. ഇങ്ങ് കേരളത്തിലല്ല, ഇന്ത്യയുടെ തെക്കേ അതിർത്തിയിലുള്ള ആൻഡമാൻ ദ്വീപ് സമൂഹങ്ങളിൽ. അവിടെ എങ്ങനെയൊരു മലയാളനാടുണ്ടായി? അക്കഥയാണ് പറയാൻ പോകുന്നത്.
ബ്രിട്ടീഷുകാർക്കെതിരേ 1921ൽ അരങ്ങേറിയ ശക്തവും സംഘടിതവുമായ സ്വാതന്ത്ര്യ സമരപ്പോരാട്ടമായിരുന്നു മലബാർ സമരം. പ്രാകൃതവും നീതിരഹിതവുമായ ഭൂവ്യവസ്ഥകൾക്കെതിരേ പാവപ്പെട്ട കുടികിടപ്പുകാരായ കൃഷീവലന്മാർ അരയും തലയും മുറുക്കി രംഗപ്രവേശനം ചെയ്ത സായുധ സമരമായിരുന്നു ഇത്. സമരത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തി.
1800ൽപരം പോരാളികളെ കൂട്ടത്തോടെ കപ്പലിൽ കയറ്റി നാടുകടത്തി. ഇന്ത്യയുടെ യൂനിയൻ ടെറിറ്ററിയായിരുന്ന ആൻഡമാനിൽ, ബ്രിട്ടീഷുകാർ പണിയിച്ചൊരുക്കിയിരുന്ന സെല്ലുലാർ ജയിലിൽ അവർ അടയ്ക്കപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും മുസ്ലിംകളായിരുന്നു. അവരനുഭവിച്ച നരകയാതനകൾ ചരിത്രത്തിന്റെ ഏടുകളിലെ കണ്ണീർ തടാകങ്ങളത്രെ. നിരവധി ധീരദേശാഭിമാനികൾ തൂക്കുമരങ്ങൾക്ക് ഇരയാവുകയും വെടിയേറ്റ് വീരമൃത്യുവരിക്കുകയും ചെയ്തു. 1943ൽ സുഭാഷ് ചന്ദ്രബോസ് സെല്ലുലാർ ജയിൽ സന്ദർശിച്ചിരുന്നു. ‘ഭാരത് മാതാ കീ ജയ് ’ വിളിച്ചു സംഘടിതരായ ജനങ്ങൾക്ക് സ്വാതന്ത്ര്യാവേശം പകർന്നു കൊണ്ട് ഇന്ത്യൻ മണ്ണിൽ ത്രിവർണ പതാക ഉയർത്തിക്കെട്ടി. 1947ൽ ഇന്ത്യ സ്വതന്ത്രമായതോടെ ജയിൽ മോചിതരായ നിരവധിപേർ നാട്ടിലേക്ക് മടങ്ങി. ശേഷിച്ചവർ ഇവിടെത്തന്നെ സ്ഥിരതാമസക്കാരായി. അധ്വാനിക്കുന്ന ജനവിഭാഗത്തിന്ന് അനുകൂലമായ ഭൂപ്രകൃതിയും സ്ഥല സൗകര്യവും ജല സംവിധാനവും പ്രകൃതിദത്തമായതിനാൽ കൂട്ടത്തോടെ കേരളത്തിൽനിന്ന് ഇവിടേയ്ക്ക് ജനപ്രവാഹമുണ്ടായി. അവർ കൃഷിത്തോട്ടങ്ങൾ പണിഞ്ഞൊരുക്കി. ഗന്ധകം നിറഞ്ഞ ഇവിടത്തെ കറുത്ത മണ്ണിൽ തെങ്ങ്, കവുങ്ങ്, കശുമാവ്, മാവ്, പ്ലാവ്, പുളിമരങ്ങൾ, മുരിങ്ങ, പേര, സപ്പോട്ട എന്നിങ്ങനെ കേരളീയരുടെ കാർഷികോൽപന്നങ്ങൾ പടർന്നുപന്തലിച്ചു. ഏക്കർകണക്കിനു ഭൂമിയിൽ നെൽപ്പാടങ്ങൾ, വാഴകൾ, വെറ്റിലക്കൊടികൾ ഇങ്ങനെ കൃഷികൊണ്ടുള്ള വരുമാനം അവരുടെ ജീവിതത്തിന് ഉണർവും ഉത്തേജനവുമായി. മണ്ണിനെ പൊന്നാക്കി മാറ്റുവാൻ തീരപ്രദേശങ്ങളെ തഴുകിക്കൊണ്ട് ഒഴുകിവന്ന് കടലിൽച്ചേരുന്ന കാട്ടാറുകൾ കൽപോങ്നാല, രംഗത്തുനാല, അലക്സാണ്ടറിയ നാല, പഞ്ചവടി നാല, കുരങ്ക്നാല, ബേട്ടാപ്പൂർ നാല, ബസംന്തര നാല, റൈറ്റ്മ്യൂ നാല എന്നിവയുടെ തീരങ്ങൾ കർഷകർ താവള കേന്ദ്രങ്ങളാക്കി കൃഷിയിറക്കി. പ്രകൃതിയുടെ അനുഗ്രഹത്താൽ പുതിയ കേരളം സൃഷ്ടിക്കപ്പെട്ടു. ഓണവും ക്രിസ്മസും പെരുന്നാളും ഒന്നിച്ചാഘോഷിച്ച് അവർ സഹോദര്യത്തിന്റെ വെന്നിക്കൊടിപാറിപ്പറപ്പിച്ചു.
കേരളം മറക്കാത്ത മറുകര
മാതൃഭാഷ പഠിക്കാൻ സ്കൂളുകൾ ആരംഭിച്ച് മലയാള മക്കൾ കലാ സാംസ്കാരിക രംഗങ്ങളെ പരിപോഷിപ്പിക്കാൻ കേരളസമാജവും ലൈബ്രറിയും സ്ഥാപിച്ചു. നാടകങ്ങൾ, കഥാപ്രസംഗങ്ങൾ, നൃത്തങ്ങൾ തുടങ്ങിയ കലാരൂപങ്ങൾ ഇവിടെയും കേരളത്തിലെന്ന പോലെ അവതരിപ്പിച്ചു. 1956ൽ ഇന്ത്യ ഗവണ്മെന്റ് നടപ്പാക്കിയ പുനരധിവാസ പദ്ധതിയനുസരിച്ച് 170 കർഷക കുടുംബങ്ങളെ ആൻഡമാനിൽ പുനരധിവസിപ്പിച്ചു. ഇവർ തിരുവനന്തപുരം, തൃശൂർ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ദേശങ്ങളിലുള്ളവരായിരുന്നു. കേരള സമാജക്കാരും പോർട്ട്ബ്ലയറിലെ മുസ്ലിം ജമാഅത്ത് സംഘടനക്കാരും ഇവർക്ക് ഹൃദ്യസ്വീകരണങ്ങൾ നൽകി. വേണ്ടത്ര സഹായങ്ങളും ചെയ്തു. ഇവരെ കുടിയിരുത്തിയത് ഉത്തര ആൻഡമാനിലെ ഡിഗ്ലിപ്പൂർ, മധ്യ ആൻഡമാനിലെ ബേട്ടാപ്പൂർ എന്നിവിടങ്ങളിലായിരുന്നു. അവരുടെ അധ്വാനത്തിന്റെ ഫലമായി പടുത്തുയർത്തപ്പെട്ട കേരളപുരം, പത്മനാഭപുരം, ശിവപുരം, പഞ്ചവടി, ശബരി, തിരുവഞ്ചിക്കുളം എന്നീ ഗ്രാമങ്ങൾ, ജന്മനാടിന്റെ പേരിൽ നിലനിന്നുപോരുന്നു. പോർട്ട്ബ്ലയറിൽ നിന്നും 210 കിലോമീറ്റർ അകലെയാണ് ബേട്ടാപ്പൂർ. ഡിഗ്ലിപ്പൂരിലേക്ക് 265 കിലോമീറ്ററും
കുടിയേറ്റത്തിൻ്റെ ചരിത്രം
1960-63ൽ തിരുവനന്തപുരം, പള്ളിത്തുറ, പെരുമാതുറ, വേളീ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള മത്സ്യബന്ധനക്കാരായ 41കുടുംബങ്ങളെ പോർട്ട്ബ്ലയറിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള ഡൻഡാസ് പോയിന്റിലും 15 കിലോമീറ്റർ ദൂരമുള്ള ഹോപ്ടൗണിലും കുടിയിരുത്തപ്പെട്ടു. മത്സ്യബന്ധനത്തിന് അനുയോജ്യമായ കടലോര പ്രദേശമാണ് ഹോപ്ടൗൺ. ചരിത്രപ്രസിദ്ധമായ മൗണ്ട് ഹാരിയറ്റ് എന്ന കുന്നിൻ പ്രദേശം ബ്രിട്ടീഷുകാരുടെ സുഖവാസകേന്ദ്രമായിരുന്നു. 365 മീറ്റർ ഉയരമുള്ള ഈ കുന്നിന്റെ മുകളിൽ ഇരുന്നുകൊണ്ടാണ് ബ്രിട്ടീഷ് ഭരണാധികാരികൾ സൂര്യാസ്തമയം കണ്ടുരസിച്ചിരുന്നത്. 1872ൽ മൗണ്ട് ഹാരിയറ്റ് സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മേയോ പ്രഭുവിനെ ഷേർ അലി എന്ന പത്താൻകോട്ടുകാരൻ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഷേർ അലിയുടെ ഉദ്ദേശ്യം ഒരു ബ്രിട്ടീഷ് ഭരണത്തലവനെ കൊല്ലുക എന്നുള്ളതായിരുന്നു.
1974-75ൽ ഇന്ത്യൻ പട്ടാളത്തിൽ നിന്ന് പെൻഷൻ പറ്റി പിരിഞ്ഞവരുടെ 29 കുടുംബങ്ങളെ തിരുവനന്തപുരത്തുകാരെ, കടൽമാർഗ്ഗം എത്തിച്ചേരാവുന്ന ഗ്രേറ്റ്നിക്കോബാറിലെ, കാമൽബേ എന്ന പ്രദേശത്ത് കുടിയിരുത്തപ്പെട്ടു. ഇവിടെ പഞ്ചാബുകാരായ പട്ടാള കുടുംബങ്ങളെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ മർമ്മപ്രധാന അതിർത്തി പ്രദേശമായതിനാൽ കരുതലോടെയാണ് പട്ടാളകുടുംബങ്ങളെ കുടിയിരുത്തപ്പെട്ടിരിക്കുന്നത്. ഇവിടം തെങ്ങും കവുങ്ങും നിറഞ്ഞ അതിമനോഹരമായ കേരളഭാഗം പോലെ കാണാൻ സാധിക്കുന്നു. ഇന്ത്യൻ അതിർത്തിയുടെ അവസാന പ്രദേശമാണ് ഇന്ദിരാ പോയിൻ്റ്. ഇന്ദിരാഗാന്ധിയുടെ സന്ദർശനമാണ് ഈ പേരിന് കാരണം. മുൻ പ്രധാനമന്ത്രിയുടെ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പോർട്ട്ബ്ലയറിൽ നിന്ന് ഹെലികോപ്റ്ററിൽ രണ്ടു മണിക്കൂർ സമയമെടുക്കും ഇവിടെയെത്താൻ. കടൽ മാർഗ്ഗം മൂന്നു ദിവസവും.
വൈവിധ്യങ്ങളുടെ ദ്വീപ് സമൂഹം
1995-2000 കാലയളവ് ആൻഡമാൻ നിക്കോബാറിന്റെ ബഹുമുഖ വളർച്ചയുടെ കാലമായിരുന്നു. വിനോദ സഞ്ചാരികളുടെ ക്രമാതീത വരവോടെ ആൻഡമാൻ ഒരു വികസിത നഗരം പോലെയായി. ഈ ദ്വീപ് സമൂഹത്തിലെ വിശാലവും അതിമനോഹരവുമായ സ്വരാജ് ദ്വീപ് എന്നറിയപ്പെടുന്ന ഏറ്റവും വലിയ ഐലന്റിലെ ‘ഹാവ് ലോക് ’ മണൽത്തിട്ട ലോകപ്രശസ്തമാണ്. 18 കിലോമീറ്റർ നീളവും 8 കിലോമീറ്റർ വീതിയുമുള്ള ഈ മണൽത്തിട്ടയിൽ വിദേശീയരായ ടൂറിസ്റ്റുകൾ ധാരാളമായി താവളമടിക്കുന്നു. വിവിധ വർണങ്ങളുള്ള മത്സ്യങ്ങൾ, ഞണ്ടുകൾ എന്നിവ ഇവിടുത്തെ കടലിന് അലങ്കാരമാണ്. അന്തർവാഹിനിബോട്ടുകളിൽ പോയി ഇവകളെ അടുത്തുകാണുവാനുള്ള സൗകര്യങ്ങളുമുണ്ട്.
ചെറുതും വലുതുമായ 836 ദ്വീപുകൾ നിരനിരയായി കടലിൽ കാണപ്പെടുന്നതാണ് ആൻഡമാൻ നിക്കോബാർ ദ്വീപ്സമൂഹം. ഇതിൽ 38 എണ്ണത്തിൽ മാത്രമേ മനുഷ്യവാസം ഉണ്ടായിട്ടുള്ളൂ. വനസമ്പത്തിനാൽ സമ്പുഷ്ടമായ ഈ ദ്വീപ് സമൂഹത്തിന്റെ 87 ശതമാനവും വനങ്ങളത്രെ. ആകെയുള്ള 7171 ചതുരശ്ര കിലോമീറ്ററിൽ 5630ഉം വനങ്ങൾ തന്നെ. ശേഷിച്ച 1541 ചതുരശ്ര കിലോമീറ്ററിടമാണ് ജനവാസത്തിനു ഉപയുക്തമായവ. വനസമ്പത്തിൽ പ്രസിദ്ധമാണ് ഇവിടത്തെ ‘പഠാക് ’ മരങ്ങൾ. 100 വർഷം പ്രായമായ ഈ മരങ്ങൾ നൂറ്റാണ്ടുകൾക്ക് ചൈതന്യം കൊടുക്കുന്ന ശിൽപങ്ങൾ, റെയിൽപാളങ്ങൾ, കപ്പലുകൾ, ബോട്ടുകൾ, ട്രെയിൻ കോച്ചുകൾ ഇവയുടെയൊക്കെ നിർമാണത്തിന്ന് അതിപ്രസക്തം. മരങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഈ മരം ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ധാരാളമായി വെട്ടിമുറിച്ച് കപ്പൽ മാർഗം അവരുടെ നാട്ടിലേയ്ക്ക് കടത്തി. ഓഫിസുകൾ, ബംഗ്ലാവുകൾ, പാലങ്ങൾ, ക്ഷേത്രങ്ങളുമൊക്കെ അവർ മരത്തിൽ പണിഞ്ഞൊരുക്കി. കടത്തിക്കൊണ്ടുപോയ മരങ്ങളുടെ കണക്ക് വിരളവും. കൊള്ളക്കാർക്ക് കണക്കിലെന്തു കാര്യം.കൂടാതെ ഗർജൻ, ബദാം, വൈലറ്റ് ചുഗ്ളം, ലാൽച്ചീനി, റെഡ്ധൂഘ് ഇവകളും നിലവാരമുള്ള മറ്റു മരങ്ങളാണ്. കൂടാതെ ചൂരൽക്കാടുകളും മുളങ്കാടുകളും ഇവിടത്തെ വനസമ്പത്തിന്റെ ഭാഗമാണ്. ചൂരൽക്കാടുകൾ കൈയേറി വെട്ടി വിപണിയിൽ വിറ്റ് നിരവധി പേർ ലക്ഷപ്രഭുക്കളായി.
കാടുകളിൽ സിംഹം, പുലി, കടുവ തുടങ്ങിയ മൃഗങ്ങളില്ല. മുറിച്ചിട്ട മരങ്ങൾ അറുപ്പുമില്ലിലേയ്ക്ക് എത്തിക്കാൻ ട്രക്കുകളിൽ കയറ്റാനും ഇറക്കാനുമായി ആനകളെ ധാരാളമായി കപ്പൽ മാർഗം ഇവിടെ കൊണ്ടുവന്നിരുന്നു. അവ പെറ്റുപെരുകി ആൻഡമാൻ വനസമ്പത്തായി മാറിയിരിക്കുന്നു. പലതരം പാമ്പുകൾ ഇവിടെയുണ്ട്. എന്നാൽ വിഷപ്പാമ്പുകൾ വിരളമാണ്.
ആൻഡമാനിലെ
ആദിമനിവാസികൾ
ആൻഡമാനിന്റെ മറ്റൊരാകർഷണം ഇവിടത്തെ വനാന്തരങ്ങളിൽ കൂട്ടംകൂട്ടമായി വസിക്കുന്ന ആദിവാസികളാണ്. പോർട്ട്ബ്ലയറിൽ നിന്ന് മധ്യ ആൻഡമാനിലേക്ക് പോകുമ്പോൾ ജർക്കാടാങ്ക് കഴിഞ്ഞ് മിഡിൽ സ്ട്രീറ്റ് എത്തുന്നതിനിടയിൽ അമ്പും വില്ലും ധരിച്ച ഇവരെ കാണാൻ സാധിക്കുന്നു. ജറവ, ഓംഗീസ്, സെന്റനലീസ്, ആന്തമാനീസ്, സോമ്പൻസ് എന്നീ വർഗക്കാർ ഉൾപ്പെട്ടതാണ് ഈ കാട്ടുമനുഷ്യർ.
കേരളത്തിൽ കാണുന്ന പല പക്ഷികളെയും ഇവിടെ കാണാം. ഒരുകാലത്ത് കാക്കയില്ലാത്ത നാട് എന്നറിയപ്പെട്ടിരുന്ന ആൻഡമാൻ നിക്കോബാർ ഐലന്റ് ഇന്നിപ്പോൾ കാക്കകൾ അധികമുള്ള നാടായി മാറിയിരിക്കുന്നു. പക്ഷികൾ കൂട്ടംകൂട്ടമായി ചേക്കേറുന്ന സ്ഥലമാണ് 'ചിഡിയാ ടാപ്പ്'. പക്ഷികളെ കണ്ടാസ്വാദിക്കുവാൻ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പോർട്ട്ബ്ലയറിനോടടുത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ഐലന്റാണ് റോസ് ഐലന്റ്. ഇവിടെ വളർത്തു മൃഗങ്ങളെപ്പോലെ മാനുകളുണ്ട് . ടൂറിസ്റ്റുകാരുടെ അടുത്തുപോയി ഇവകൾ ആഹാരം കൊടുക്കുന്നത് കഴിക്കുന്നു. വേട്ടയാടൽ നിരോധിച്ചതിനാൽ ടൂറിസ്റ്റുകാർക്ക് മാനിനെ കണ്ടാസ്വദിക്കുവാൻ പൂർണാവസരമാണി ഇവിടം നൽകുന്നത്.
മലകളും പുഴകളും കടലും കൊണ്ടനുഗ്രഹിക്കപ്പെട്ട ഈ പുണ്യഭൂമിയെ മലയാളമക്കൾ അധ്വാനം കൊണ്ട് നിത്യഹരിതാഭമാക്കി മാറ്റി. അവരുടെ ജന്മദേശത്തിന്റെ ഓമനപ്പേരിട്ട് പണിയിച്ചൊരുക്കിയ ഗ്രാമരംഗങ്ങൾ കാണേണ്ടതുതന്നെയാണ്. കാലിക്കറ്റ്, തിരൂർ, വണ്ടൂർ, മലപ്പുറം, മഞ്ചേരി, മണ്ണാർക്കാട്, മുസ്ലിംബസ്തി, കാലടി, ഗോവിന്ദപുരം, കണിയാപുരം, അലിപ്പൂർ എന്നിങ്ങനെ പലതും. ഇരട്ടപെറ്റ സന്തതികളാണ് കേരളവും ആൻഡമാനുമെന് തോന്നിപ്പോകും. ആൻഡമാനിലെ വിശേഷങ്ങൾ പുറംലോകമറിയാൻ വൈകും. ഇപ്പോൾ ആകാശവാണിയുടെ ന്യൂസ് ഓൺ എയർ ആപ്പ് വഴി ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ ഒന്ന് വരെയുള്ള പോർട്ട് ബ്ലെയർ സ്റ്റേഷനിൽ നിന്നുള്ള പ്രക്ഷേപണം വഴി ലോകമെങ്ങുമുള്ള മലയാളികൾക്ക് അവിടുത്തെ വർത്തമാനങ്ങൾ അറിയാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ മലയാളികളും ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് ആൻഡമാൻ; ഇന്ത്യൻ മഹാസമുദ്രത്തിലെ മറ്റൊരു ‘മലബാർ’.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന് Dr. ജോര്ജ് പി അബ്രഹാം ഫാം ഹൗസില് തൂങ്ങിമരിച്ച നിലയില്
Kerala
• an hour ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 7 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 7 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്എക്സ് കാർഗോ
International
• 7 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 8 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 8 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 8 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 8 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 8 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 8 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 8 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 9 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 9 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 9 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 11 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 11 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 9 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്വിസ് പ്രഖ്യാപിച്ച് ഇന്ഡിഗോ
uae
• 9 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 10 hours ago