HOME
DETAILS

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ

  
February 14, 2025 | 9:48 AM

raphael varane talks about Cristaino Ronaldo Retirement

ഫുട്ബോളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ എപ്പോൾ വിരമിക്കുമെന്നതിനെക്കുറിച്ച സംസാരിക്കുകയാണ് മുൻ ഫ്രഞ്ച് താരം റാഫേൽ വരാനെ. റൊണാൾഡോക്ക് വിരമിക്കാൻ പ്രായപരിധി ഇല്ലെന്നും ഒരുപാട് വര്ഷം റൊണാൾഡോ ഫുട്ബോൾ കളിക്കുമെന്നുമാണ് വരാനെ പറഞ്ഞത്. ഫ്രഞ്ച് മാധ്യമമായ എൽ ഇക്വിപ്പിന് നൽകിയ അഭിമുഖത്തത്തിലാണ് മുൻ ഫ്രഞ്ച് താരം ഇക്കാര്യം പറഞ്ഞത്.  

'റെക്കോർഡുകളുടെ കാര്യത്തിൽ ഉയരങ്ങളിൽ തുടരാനും ഫുട്ബോളിൽ ആയിരത്തോളം വർഷങ്ങളിൽ നിലനിൽക്കുന്ന വ്യക്തിമുദ്ര പതിപ്പിക്കാനും റൊണാൾഡോ ആഗ്രഹിക്കുന്നു. ഇപ്പോൾ റൊണാൾഡോക്ക് 40  വയസാനുള്ളത്. അദ്ദേഹം ഈ പ്രായത്തിന് മുമ്പ് തന്നെ ഫുട്ബാളിൽ പല കാര്യങ്ങളും നേടിയിട്ടുണ്ട്. എന്നാൽ അത് സാമ്പത്തികമായ കാര്യമല്ല ഫുട്ബോളിൽ മികച്ചവൻ ആവാനുള്ള ആഗ്രഹത്തെകുറിച്ചുള്ളതാണ്. എത്ര പ്രായത്തിൽ വിരമിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം പരാമർശം നടത്തിയിട്ടില്ല. അദ്ദേഹത്തിന് ഇപ്പോഴും എന്തും ചെയ്യാൻ സാധിക്കും. ഇത് ചെയ്യാൻ കഴിയാൻ വരുമ്പോൾ മാത്രമേ അദ്ദേഹം കളി നിർത്തുകയുള്ളുവെന്നാണ് ഞാൻ കരുതുന്നത്,' റാഫേൽ വരാനെ പറഞ്ഞു. 

റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പിറവി സ്പോർട്ടിങ്ങിലൂടെയായിരുന്നു. പോർച്ചുഗീസ് ക്ലബിനൊപ്പം 31 മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകൾ നേടുകയും ആറ് അസിസ്റ്റുകളുമാണ് താരം നേടിയത്. സ്പോർട്ടിങ്ങിൽ നിന്നും 2003ലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 12 മില്യൺ പൗണ്ടിനായിരുന്നു റൊണാൾഡോ ഓൾഡ് ട്രാഫോർഡിൽ എത്തിയത്. ഈ കാലങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഒരു യുവതാരത്തിന് ലഭിക്കുന്ന റെക്കോർഡ് തുകയായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്‌സ് ഫെർഗൂസൻ്റെ കീഴിൽ റൊണാൾഡോ ഫുട്ബോളിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഓൾഡ് ട്രാഫോർഡിൽ ആറ് സീസണുകൾ പന്തുതട്ടിയ റൊണാൾഡോ 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്കും അവിടെ നിന്നും 2018ൽ യുവന്റസിലേക്കും കൂടുമാറുകയായിരുന്നു. 2021ൽ റൊണാൾഡോ വീണ്ടും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി എത്തിയിരുന്നു. പിന്നീട് 2023ൽ റൊണാൾഡോ സഊദി ക്ലബായ അൽ നസറിലേക്കും ചേക്കേറുകയായിരുന്നു. അൽ നസറിനൊപ്പം റൊണാൾഡോ പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം കൂടിയാണ് റൊണാൾഡോക്കുള്ളത്. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് 200 മില്യൺ യൂറോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യവിൽപന  ആരംഭിക്കാനുള്ള നീക്കം വിവാദത്തിൽ

Kerala
  •  a month ago
No Image

കെ.എസ്.ഇ.ബിയില്‍ 3400 കോടിയുടെ കരാർ; ദുരൂഹത

Kerala
  •  a month ago
No Image

സഊദിയിലെ സ്‌കൂള്‍ പരീക്ഷാ ഫലങ്ങള്‍ നാളെ മുതല്‍; എജൂക്കേഷന്‍ പോര്‍ട്ടലിലും തവക്കല്‍ന ആപ്പിലും ലഭ്യമാകും

Saudi-arabia
  •  a month ago
No Image

ഇന്ന് ലോക പിതൃദിനം; ഉപേക്ഷിക്കപ്പെട്ടവർക്ക് കൂട്ടായി രണ്ട് കൂട്ടുകാരികൾ

Kerala
  •  a month ago
No Image

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് ഇന്ന്; തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവേശനം

Kerala
  •  a month ago
No Image

വിലക്ക് ലംഘിച്ച്‌ രാത്രിയിലും സി.ജെ.പി പ്രതിഷേധം; സമരം ഇന്നും തുടരും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ പിന്മാറില്ലെന്ന് സമരക്കാർ

National
  •  a month ago
No Image

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന്; രാജ്യമെങ്ങും കനത്ത സുരക്ഷ; വിദ്യാർഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം 

Kerala
  •  a month ago
No Image

ഇന്നും, നാളെയും എട്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; യെല്ലോ അലർട്ട് പുറപ്പെടുവിച്ചു

Kerala
  •  a month ago
No Image

ജെസിബി കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

കൊയിലാണ്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍; ബിവറേജില്‍ വരി നില്‍ക്കുന്നതിനിടെ അറസ്റ്റ് 

Kerala
  •  a month ago